TRENDING:

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകം | സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് അടൂർ പ്രകാശിന്റെ കത്ത്

Last Updated:

വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ ഉണ്ടായ ഒരു ഇരട്ട കൊലപാതകത്തെ രാഷ്ട്രീയ കൊലപാതകമാക്കി മാറ്റി മുതലെടുപ്പു നടത്തുവാൻ ശ്രമിക്കുകയാണെന്നും അടൂർ പ്രകാശ് പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടിൽ നടന്ന ഇരട്ട കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും കത്തയച്ചു.  വെഞ്ഞാറമ്മൂട്ടിൽ തിരുവോണ തലേന്ന് നടന്ന നാടിനെ നടുക്കിയ ഇരട്ട കൊലപാതകത്തിലെ ഗൂഢാലോചനയും യഥാർത്ഥ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.
advertisement

കൊലപാതകവുമായി ബന്ധപ്പെട്ട് സാധാരണക്കാരായ ജനങ്ങളിൽ ഒരു സംശയവും നിൽക്കരുതെന്നും യഥാർത്ഥ പ്രതികളെയും അതിന് നേതൃത്വം നൽകിയവരെയും ജനമധ്യത്തിൽ കൊണ്ടുവരുന്നതിനും തക്കതായ ശിക്ഷ വാങ്ങി നൽകുന്നതിനും വേണ്ടിയാണ് എംപി എന്ന നിലയിൽ താൻ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു.

You may also like:ജോസ് കെ.മാണി ഇടത്തേക്ക്; നിയമസഭയിലേക്ക് ഏതൊക്കെ സീറ്റിൽ മത്സരിക്കും [NEWS]തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനെതിരെ പിജെ ജോസഫ് ഹൈക്കോടതിയിൽ​ [NEWS] കുടിച്ച് കുടിച്ച് കടംകയറി വീട് വിൽക്കുന്നവരറിയാൻ; പിറന്നാൾ സമ്മാനമായി കിട്ടിയ വിസ്കി വിറ്റ് കിട്ടിയത് ഒരു വീട്

advertisement

‍ [NEWS]

ഇപ്പോൾ നടക്കുന്ന അന്വേഷണം തൃപ്തികരമല്ല. തിരുവനന്തപുരം റൂറൽ എസ്പിയുടെ മേൽനോട്ടത്തിൽ നിന്നും അന്വേഷണസംഘത്തെ സ്വതന്ത്രമാക്കണം. നിലവിലെ അന്വേഷണം മുന്നോട്ടു പോയാൽ യഥാർത്ഥ പ്രതികൾ രക്ഷപ്പെടുകയും നിരപരാധികൾ ശിക്ഷിക്കപ്പെടുകയും ചെയ്യും.  വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ ഉണ്ടായ ഒരു ഇരട്ട കൊലപാതകത്തെ രാഷ്ട്രീയ കൊലപാതകമാക്കി മാറ്റി മുതലെടുപ്പു നടത്തുവാൻ ശ്രമിക്കുകയാണെന്നും അടൂർ പ്രകാശ് പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകം | സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് അടൂർ പ്രകാശിന്റെ കത്ത്
Open in App
Home
Video
Impact Shorts
Web Stories