തെളിവുകൾ തേടിയാണ് എത്തിയത് എന്നും വിദ്യ ഒളിവിൽ ആണെന്നും പോലീസ് പറഞ്ഞു. കോടതി അനുമതിയോടെയാണ് വീട്ടിൽ പരിശോധനയ്ക്കെത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ
വ്യക്തമാക്കി. വിദ്യയുടെ അയൽവാസികളിൽ നിന്നും
പൊലീസ് വിവരങ്ങൾ തേടി.
വിദ്യ എവിടെയെന്ന് സൂചനയില്ലെന്നും വ്യാജസർട്ടിഫിക്കറ്റിന്റെ ഒറിജിനൽ കണ്ടെത്താനായില്ലെന്നും അഗളി പൊലീസ് പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്തു നാലുദിവസം കഴിഞ്ഞിട്ടും വിദ്യയെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് ആയിട്ടില്ല. വിദ്യയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താല്‍ മാത്രമേ വ്യാജരേഖ സംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ അറിയാനാകൂ.
advertisement
Also Read-‘വിദ്യയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ എസ്എഫ്ഐയുടെ മുകളിൽ കെട്ടേണ്ട’ ; പി.എം ആര്‍ഷോ
ഇതിനിടയിൽ കരിന്തളം ഗവ കോളേജിൽ ഹാജരാക്കിയ രണ്ടുവർഷത്തെ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റിനോടൊപ്പം വ്യാജ സത്യവാങ്മൂലവും സമർപ്പിച്ചതായി നീലേശ്വരം പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഇത് സംബന്ധിച്ച് ഉൾപ്പടെ നീലേശ്വരം പോലീസും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.