'വിദ്യയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ എസ്എഫ്ഐയുടെ മുകളിൽ കെട്ടേണ്ട' ; പി.എം ആര്‍ഷോ
- Published by:Arun krishna
- news18-malayalam
Last Updated:
വിവാദം ആസൂത്രിതമാണെന്നും തെളിവുണ്ടെങ്കിൽ ഹാജരാക്കാൻ വെല്ലുവിളിക്കുന്നുവെന്നും ആർഷോ പറഞ്ഞു.
വ്യാജ രേഖ ചമയ്ക്കല്‍ കേസില്‍ കെ.വിദ്യയെ പൂർണമായും തള്ളി എസ്എഫ്ഐ സംസ്ഥാന നേതൃത്വം. വിദ്യയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ എസ്എഫ്ഐയുടെ മുകളിൽ കൊണ്ടുപോയി കെട്ടേണ്ട കാര്യമില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ പറഞ്ഞു. വിവാദം ആസൂത്രിതമാണെന്നും തെളിവുണ്ടെങ്കിൽ ഹാജരാക്കാൻ വെല്ലുവിളിക്കുന്നുവെന്നും ആർഷോ പറഞ്ഞു.
തനിക്ക് ഇതില്‍ പങ്കുണ്ടെന്ന് വരെ ആരോപിച്ചവരുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച ഒരു തെളിവും ഇവര്‍ പുറത്ത് വിട്ടിട്ടില്ല. എസ്എഫ്ഐ നശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതത്ര നിഷ്കളങ്കമായ ശ്രമമല്ലെന്നും ആര്‍ഷോ പറഞ്ഞു.
വ്യാജരേഖയുമായി തന്നെ ബന്ധിപ്പിക്കാന്‍ തെളിവുകളുണ്ടെന്ന് വാദിക്കുന്ന കെ.എസ്.യു നേതാക്കള്‍ എന്തുകൊണ്ട് തെളിവുകള്‍ പുറത്ത് വിടുന്നില്ലെന്നും ആര്‍ഷോ ചോദിച്ചു. തനിക്കെതിരായ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും ആര്‍ഷോ ആവശ്യപ്പെട്ടു.
advertisement
വിഷയത്തില്‍ വിദ്യയെ തള്ളി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവും രംഗത്തെത്തിയിരുന്നു.വ്യാജരേഖയുണ്ടാക്കി ഹാജരാക്കിയത് വിദ്യയാണ്. മുതിര്‍ന്ന വ്യക്തി എന്ന നിലയില്‍ വിദ്യ തന്നെയാണ് ഉത്തരവാദി. വ്യാജ സീല്‍ ഉണ്ടാക്കിയത് വിദ്യയാണ്. അതില്‍ മഹാരാജാസ് കോളജിന് പങ്കില്ലെന്നും ആര്‍ ബിന്ദു പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
advertisement
വിദ്യ എന്ന വ്യക്തിയാണ് തെറ്റ് ചെയ്തത്. അത് അക്ഷന്തവ്യമായ കുറ്റമാണ്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കുന്നത് തെറ്റാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്. വിദ്യ മുതിര്‍ന്ന വ്യക്തിയാണ്. അതുകൊണ്ട് വ്യാജ രേഖ ഉണ്ടാക്കി ഹാജരാക്കിയതില്‍ അവര്‍ തന്നെയാണ് ഉത്തരവാദി. സംഭവത്തെ അപലപിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
June 09, 2023 3:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വിദ്യയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ എസ്എഫ്ഐയുടെ മുകളിൽ കെട്ടേണ്ട' ; പി.എം ആര്‍ഷോ