TRENDING:

Air India Express Crash | കരിപ്പൂർ വിമാനാപകടം; ദുഃഖം രേഖപ്പെടുത്തി പ്രമുഖർ

Last Updated:

രാഷ്ട്രപതി റാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ഉപരാഷ്ട്രപതി വെങ്കയ്യനായിഡു, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ തുടങ്ങി നിരവധി പ്രമുഖരാണ് ദുഃഖം രേഖപ്പെടുത്തിയിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: ഒരു പൈലറ്റ് ഉൾപ്പെടെ 17 പേരുടെ മരണത്തിനിടയാക്കിയ കരിപ്പൂർ വിമാന ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രമുഖർ. രാഷ്ട്രപതി റാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ഉപരാഷ്ട്രപതി വെങ്കയ്യനായിഡു, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ തുടങ്ങി നിരവധി പ്രമുഖരാണ് ദുഃഖം രേഖപ്പെടുത്തിയിരിക്കുന്നത്.
advertisement

അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. പരുക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. നിലവിലെ സാഹചര്യത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി. ദുരിതബാധിതർക്ക് എല്ലാ സഹായങ്ങളും നൽകിക്കൊണ്ട് അധികൃതർ സ്ഥലത്തുണ്ട്- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

കോഴിക്കോട് വിമാനത്താവളത്തിൽ ഉണ്ടായ വിമാനാപകടത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായും സംഭവത്തെ കുറിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി സംസാരിച്ചെന്നും രാഷ്ട്രപതി റാം നാഥ് കോവിന്ദ് അറിയിച്ചു.

അപകടം ഞെട്ടലുണ്ടാക്കിയതായി രാഹുൽഗാന്ധി കുറിച്ചു. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുന്നു- രാഹുൽ കുറിച്ചു.

TRENDING:Karipur Air India Express Crash | കരിപ്പൂർ വിമാനദുരന്തത്തിൽ മരണം 17; മിംസിൽ പ്രവേശിപ്പിച്ച മൂന്നുപേരുടെ നില ഗുരുതരം

advertisement

[NEWS]Karipur Air India Express Crash | വിമാനാപകടത്തിൽ ഒറ്റപ്പെട്ടുപോയ കുട്ടിയുടെ മതാപിതാക്കളെ കണ്ടെത്തി

[NEWS]AKaripur Air India Express Crash | കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനങ്ങൾ കണ്ണൂരിൽ; ജിദ്ദ വിമാനം കൊച്ചിയിലിറക്കി

[NEWS]

അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളോട് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും അനുശോചനം രേഖപ്പെടുത്തി. പരുക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നു പ്രാർഥിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോഴിക്കോട് വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ തകർന്ന വിമാനത്തിൽ ഉണ്ടായിരുന്നവരുടെ സുരക്ഷയ്ക്കായി പ്രാർഥിക്കുന്നുവെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെന്‍ഡുൽക്കർ ട്വീറ്റ് ചെയ്തു. മരിച്ചവരുടെ പ്രിയപ്പെട്ടവരോട് അദ്ദേഹം അനുശോചനം അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Air India Express Crash | കരിപ്പൂർ വിമാനാപകടം; ദുഃഖം രേഖപ്പെടുത്തി പ്രമുഖർ
Open in App
Home
Video
Impact Shorts
Web Stories