News18 MalayalamNews18 Malayalam
|
news18-malayalam
Updated: August 7, 2020, 11:00 PM IST
കരിപ്പൂരിലെ വിമാനാപകടം
കോഴിക്കോട്: കരിപ്പൂരിലെ വിമാനാപകടത്തെ തുടര്‍ന്ന് കോഴിക്കോടേക്കുള്ള വിമാനങ്ങള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറക്കാൻ തീരുമാനം. ഇതിനിടെ ജിദ്ദയിൽ നിന്നുള്ള വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലിറക്കി. കരിപ്പുരിലേക്കുള്ള ഫ്ലൈ ദുബായ് ഉൾപ്പെടെയുള്ള വിമാനങ്ങൾ കണ്ണൂർ വിമാനത്താവളത്തിൽ ഇറക്കും.
കരിപ്പൂരിലിറങ്ങേണ്ട ജിദ്ദയിൽ നിന്നുള്ള സ്പൈസ് ജെറ്റിന്റെ വിമാനമാണ് രാത്രി 9.20ഓടെ നെടുമ്പാശേരിയിലിറക്കിയത്. കോഴിക്കോട് വിമാനത്താവളം സാധാരണ നിലയിലാകുന്നത് വരെ കോഴിക്കോടേക്കുള്ള വിമാനങ്ങള്‍ കണ്ണൂര്‍ ഇറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഇതിനിടെ കരിപ്പുർ വിമാനാപകടത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. പൈലറ്റും സഹപൈലറ്റും മരിച്ചു. ക്യാപ്റ്റന്‍ ദീപക് വസന്ത് സാത്തെ, അഖിലേഷ് എന്നിവരാണ് മരിച്ച പൈലറ്റുമാർ. നിരവധി യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി എത്തിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്.
Published by:
Aneesh Anirudhan
First published:
August 7, 2020, 11:00 PM IST