Karipur Air India Express Crash | വിമാനാപകടത്തിൽ ഒറ്റപ്പെട്ടുപോയ കുട്ടിയുടെ മതാപിതാക്കളെ കണ്ടെത്തി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഒറ്റപ്പെട്ട നിലയിലായ കുട്ടിയുടെ രക്ഷകര്‍ത്താക്കളെ കണ്ടെത്താൻ ഫേസ്ബുക്കിൽ ബാദുഷ ജമാല്‍ എന്നയാൾ പോസ്റ്റിട്ടിരുന്നു. കുട്ടിയുടെ ചിത്രവും ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും സഹിതമായിരുന്നു കുറിപ്പ്.
കോഴിക്കോട്: കരിപ്പൂരിലുണ്ടായ വിമാനപകടത്തിനിടെ രക്ഷപ്പെട്ട കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തി. ഒറ്റപ്പെട്ട നിലയിലായ കുട്ടിയുടെ രക്ഷകര്‍ത്താക്കളെ കണ്ടെത്താൻ ഫേസ്ബുക്കിൽ ബാദുഷ ജമാല്‍ എന്നയാൾ പോസ്റ്റിട്ടിരുന്നു. കുട്ടിയുടെ ചിത്രവും ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും സഹിതമായിരുന്നു കുറിപ്പ്. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായിൽ നിന്നെത്തിയ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി 35 അടി താഴ്ചയിലേക്ക് പതിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ മരിച്ചവരുടെ എണ്ണം 16 ആയി.
ക്യാപ്റ്റന്‍ ദീപക് വസന്ത് സാത്തെ ആണ് മരിച്ച പൈലറ്റ്. അഖിലേഷ് ആണ് സഹപൈലറ്റ്. അൻപതോളം യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ച രണ്ടു സ്ത്രീകളെയും ഒന്നര വയസ്സുള്ള കുട്ടിയെയും തിരിച്ചറിഞ്ഞിട്ടില്ല. പിലാശേരി ഷറഫുദീൻ, ചെർക്കളപ്പറമ്പ് രാജീവൻ, തിരൂർ സ്വദേശി സഹീർ സെയ്ദ് (38), പാലക്കാട് സ്വദേശി മുഹമ്മദ് റിയാസ് (23) എന്നിവരെയാണു തിരിച്ചറിഞ്ഞത്.
ദുബായിൽനിന്ന് 191 യാത്രക്കാരുമായി വന്ന 1344 ദുബായ്–കോഴിക്കോട് വിമാനം രാത്രി 7.45–ഓടെയാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരിൽ 174 പേർ മുതിർന്നവരും 10 പേർ കുട്ടികളുമാണ്. ഇവർക്കു പുറമേ 5 ജീവനക്കാരും രണ്ട് പൈലറ്റുമാരും ഉണ്ടായിരുന്നു.
advertisement
വിമാനത്താവളത്തിൽ കൺട്രോൾ റൂം തുറന്നു. നമ്പർ: 0483 2719493.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 07, 2020 11:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Karipur Air India Express Crash | വിമാനാപകടത്തിൽ ഒറ്റപ്പെട്ടുപോയ കുട്ടിയുടെ മതാപിതാക്കളെ കണ്ടെത്തി