സിപിഎം പലസ്തീൻ ഐക്യദാർഢ്യറാലി നടത്തുന്നത് കുത്തിതിരിപ്പുണ്ടാക്കാനും ഭരണ പരാജയം മറച്ചുവെക്കാനുമാണെന്നും അദ്ദേഹം വിമർശിച്ചു. ലീഗിന്റെ മനസും ശരീരവും ഒരിടത്ത് തന്നെയാണ്. അത് അളക്കാൻ പോകണ്ട. തരംതാണ രാഷ്ട്രീയമാണ് സിപിഎം കളിക്കുന്നത്. പലസ്തീൻ വിഷയത്തിൽ സർക്കാരിന് ആത്മാർത്ഥയുണ്ടെങ്കിൽ സർവ്വകക്ഷി പ്രമേയം പാസാക്കണം.നിയമസഭയിൽ അതിന് തയ്യാറാകണം. അല്ലാതെ ഇളകി നിൽക്കുന്നവരെ അടർത്തി എടുക്കാനുള്ളതാവരുത് ശ്രമം. സിപിഎമ്മിലും ഇളകി നിൽക്കുന്നവരുണ്ട്.
advertisement
സിപിഎം റാലിയിൽ പങ്കെടുക്കേണ്ടെന്ന തീരുമാനത്തിന് കാരണം കോൺഗ്രസിന്റെ എതിർപ്പാണെന്ന് ലീഗ് എവിടെയും പറഞ്ഞിട്ടില്ല. പലസ്തീൻ വിഷയത്തിൽ കോൺഗ്രസിനും യുഡിഎഫിനും അഭിപ്രായ വ്യത്യാസം ഇല്ല. യാഥാർത്ഥ്യം മറച്ചുവെച്ച് നുണപ്രചരണം നടത്തി നേട്ടമുണ്ടാക്കാനാണ് സിപിഎം ശ്രമം. സർക്കാർ പലസ്തീൻ വിഷയത്തിൽ യോഗം വിളിച്ചാൽ കോൺഗ്രസ് പങ്കെടുക്കുമെന്നും മുരളീധരൻ പറഞ്ഞു.
ആര്യാടൻ ഷൗക്കത്തിനെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് എകെ ബാലൻ രംഗത്തെത്തിയിരുന്നു. ആര്യാടൻ ഷൗക്കത്തിനെതിരെ കോൺഗ്രസിന് ഒരു നടപടിയും എടുക്കാനാകില്ല. പലസ്തീൻ വിഷയത്തിൽ നടപടി നേരിട്ടാൽ ഷൗക്കത്ത് ഒറ്റപ്പെടേണ്ടി വരില്ലെന്നും സിപിഎം പൂർണ സംരക്ഷണം നൽകുമെന്നും എ കെ ബാലൻ പറഞ്ഞു. മുസ്ലിംലീഗിന് അധികകാലം യുഡിഎഫിൽ തുടരാനാകില്ലെന്നും എ കെ ബാലൻ ന്യൂസ് 18നോട് പറഞ്ഞു.
അതേസമയം, കെപിസിസി നിർദേശ പ്രകാരം വിശദീകരണം നൽകാൻ ആര്യാടൻ ഷൗക്കത്ത് ഇന്ന് തിരുവനന്തപുരത്ത് എത്തി അച്ചടക്ക സമിതിക്ക് മുമ്പാകെ ഹാജരാകും. നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ശക്തി പ്രകടനം ആക്കി നടത്തിയതിൽ നടപടി എടുക്കുന്നതിനു മുൻപ് വിശദീകരണം ചോദിക്കാനാണ് വിളിപ്പിച്ചിരിക്കുന്നത്.