സിറോ മലബാർ സഭയുടെ ആരാധനക്രമത്തെക്കുറിച്ചോ മറ്റ് കാര്യങ്ങളിലോ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തേണ്ടത് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലാണെന്നിരിക്കെ സിബിസിഐ പ്രസിഡൻ്റ് എന്ന നിലയിൽ മാർ ആൻഡ്രൂസ് താഴത്തിൻ്റെ ഇടപെടലുകൾ അതിരുവിടുന്നെന്നാണ് അൽമായ മുന്നേറ്റം വക്താവ് മീഡിയ വണ്ണിനോട് പറഞ്ഞു.
ഇതും വായിക്കുക: സിറോ മലബാര്‍ സഭ കുര്‍ബാന തര്‍ക്കത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്: ആര്‍ച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്
ക്രൈസ്തവരിൽ വർഗീയത സൃഷ്ടിക്കാൻ ചില സംഘടനകൾ ശ്രമിക്കുന്നതായി തോന്നിയിട്ടുണ്ടെന്നാണ് ആൻഡ്രൂസ് താഴത്ത് ദീപികക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. അങ്ങനെയുള്ള സംഘടനകൾക്ക് ഹിന്ദു തീവ്രവാദ സംഘടനകളുടെ പിന്തുണയുണ്ടാകുമെന്നാണ് തന്റെ നിരീക്ഷണമെന്നും ഓരോ വർഷം കഴിയുംതോറും കേരളത്തിലടക്കം തീവ്രവാദ ഗ്രൂപ്പുകൾ സജീവമാകുകയാണെന്നും ആൻഡ്രൂസ് പറയുന്നു. സഭയിൽ പിളർപ്പുണ്ടാക്കാൻ പോപ്പുലർ ഫ്രണ്ടും മുസ്‍ലിം സാമുദായിക സംഘടനകളും ഇടപെട്ടെന്നും ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
advertisement
ഇതും വായിക്കുക: 'ക്രിസ്ത്യാനികൾക്കിടയിലെ വർഗീയവാദികൾക്ക് ഹിന്ദു തീവ്രവാദസംഘടനകളുടെ പിന്തുണയുണ്ട്': മാർ ആൻഡ്രൂസ് താഴത്ത്
ആറരലക്ഷം വിശ്വാസികളെയും 490 ഓളം വരുന്ന വൈദീകരെയും അപമാനിക്കുന്ന ആൻഡ്രൂസ് താഴത്തിനെ എറണാകുളം അതിരൂപതയിലെ പരിപാടികളിൽ പങ്കെടുപ്പിക്കില്ലെന്ന മുന്നറിയിപ്പും അൽമായ മുന്നേറ്റം നൽകുന്നുണ്ട്. മാർ ആൻഡ്രൂസ് താഴത്തിനെ പുറത്താക്കണമെന്നും അൽമായ മുന്നേറ്റം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് മേൽഘടകങ്ങളിൽ പരാതിയും നൽകും.
