advertisement

'ക്രിസ്ത്യാനികൾക്കിടയിലെ വർഗീയവാദികൾക്ക് ഹിന്ദു തീവ്രവാദസം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ​യു​ണ്ട്': മാർ ആൻഡ്രൂസ് താഴത്ത്​

Last Updated:

വ​ർ​ഗീ​യ​ത വ​ള​ർ​ത്തു​ന്ന​തി​ൽ ചി​ല രാ​ഷ്‌​ട്രീ​യ​ക്കാ​ർ​ക്കും പ​ങ്കു​ണ്ടെന്നും തൃശൂർ ആർച്ച്ബിഷപ്പ് പറഞ്ഞു

മാർ ആൻഡ്രൂസ് താഴത്ത്
മാർ ആൻഡ്രൂസ് താഴത്ത്
ക്രൈസ്തവരിലും വർഗീയത സൃഷ്ടിക്കാൻ ചില സംഘടനകള്‍ ശ്രമിക്കുന്നതായി തോന്നിയിട്ടുണ്ടെന്ന് സിറോമലബാർ സഭാ തൃശൂർ ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. അ​ങ്ങ​നെ​യു​ള്ള സം​ഘ​ട​ന​ക​ൾ​ക്ക് ഹി​ന്ദു തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ​യു​ണ്ടെ​ന്നും അദ്ദേഹം പറഞ്ഞു. ഓ​രോ വ​ർ​ഷം ക​ഴി​യു​ന്തോ​റും കേ​ര​ള​ത്തി​ല​ട​ക്കം സം​ഘ​ടി​ത​മാ​യി​ട്ടു​ള്ള തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ൾ സ​ജീ​വ​മാ​കു​ക​യാ​ണ്. ജ​മാ ​അ​ത്തെ ഇ​സ്‌​ലാ​മി ഒ​രു ഭാ​ഗ​ത്ത്, ആ​ർ​എ​സ്എ​സ് വേ​റൊ​രു ഭാ​ഗ​ത്ത്. ക്രി​സ്ത്യാ​നി​ക​ളു​ടെ ഇ​ട​യി​ലും തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ളു​ണ്ട്. മ​റ്റു​ചി​ല​ർ അ​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. വ​ർ​ഗീ​യ​ത വ​ള​ർ​ത്തു​ന്ന​തി​ൽ ചി​ല രാ​ഷ്‌​ട്രീ​യ​ക്കാ​ർ​ക്കും പ​ങ്കു​ണ്ടെന്നും അദ്ദേഹം പറഞ്ഞു. ദീപിക ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മാർ ആൻഡ്രൂസ് താഴത്തിന്റെ പരാമർശം.
ക്രൈ​സ്ത​വ​രി​ൽ സ​മു​ദാ​യ​ബോ​ധം കു​റ​ഞ്ഞുവെന്നും ക്രൈ​സ്ത​വ​ർ വ​ർ​ഗീ​യ​ത​യോ​ടെ ചി​ന്തി​ച്ചില്ലെന്നും ഏ​റ്റ​വും കു​റ​ച്ചു വ​ർ​ഗീ​യ​ചി​ന്ത​യു​ള്ള​ത് ക്രൈ​സ്ത​വ​ർ​ക്കാ​ണെന്നും അദ്ദേഹം പറഞ്ഞു. പ​ക്ഷേ, മ​റ്റു മ​ത​ങ്ങ​ളി​ൽ വ​ർ​ഗീ​യ​ത കൂ​ടി വ​രു​ന്ന​താ​യാ​ണ് അ​നു​ഭ​വം. ഇ​പ്പോ​ൾ ന​മ്മ​ൾ പ​റ​യു​ന്ന​ത് സ​മു​ദാ​യ​ബോ​ധം ഉ​ണ്ടാ​ക​ണം, ഒ​പ്പം വ​ർ​ഗീ​യ​ത ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല എ​ന്നാ​ണെന്നും മാര്‍ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
ഇതും വായിക്കുക: സിറോ മലബാര്‍ സഭ കുര്‍ബാന തര്‍ക്കത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്: ആര്‍ച്ച് ബിഷപ്പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്
ക്രൈ​സ്ത​വ​ർ രാ​ജ‍്യ​ത്ത് ഓ​രോ വ​ർ​ഷ​വും പി​ന്നാ​ക്കം പൊ​യ്ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. 2.7 ശ​ത​മാ​നം ഉ​ണ്ടാ​യി​രു​ന്ന​ത് ഇ​പ്പോ​ൾ 2.3 ശ​ത​മാ​ന​മാ​യി ചു​രു​ങ്ങി. ക​ത്തോ​ലി​ക്ക​രാ​ക​ട്ടെ 1.67 ശ​ത​മാ​നം മാ​ത്ര​മാ​ണ്. കേ​ര​ള​ത്തി​ലേ​ത് ഗു​രു​ത​ര​മാ​യ അ​വ​സ്ഥ​യാ​ണ്. എ​ണ്ണം കു​റ​യു​ന്നു എ​ന്നു മാ​ത്ര​മ​ല്ല, വി​ദേ​ശ​ കു​ടി​യേ​റ്റം ഏ​റ്റ​വു​മ​ധി​കം ബാ​ധി​ച്ചി​രി​ക്കു​ന്ന​ത് ക്രൈ​സ്ത​വ​രെ​യാ​ണ്. വീ​ടു​ക​ളി​ൽ കു​ട്ടി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്നു. ഒ​രു​പാ​ടു​പേ​ർ​ക്ക് വി​വാ​ഹം ന​ട​ക്കു​ന്നി​ല്ല. പ​ന്ത്ര​ണ്ടാം ക്ലാ​സി​ൽ എ​ത്തി​യാ​ൽ​ പി​ന്നെ എ​ങ്ങ​നെ​യെ​ങ്കി​ലും പു​റ​ത്തേ​ക്കു പോ​ക​ണ​മെ​ന്ന ചി​ന്ത​യാ​യി. എ​ന്തു​കൊ​ണ്ട് ഇ​ങ്ങ​നെ സം​ഭ​വി​ക്കു​ന്നു എ​ന്ന കാ​ര്യം ചി​ന്തി​ക്ക​ണം. കേ​ര​ള​ത്തി​ൽ ഇ​തു കൂ​ടു​ത​ലാ​ണ്. ഇ​ങ്ങ​നെ​യൊ​രു സാ​ഹ​ച​ര്യം എ​ന്തു​കൊ​ണ്ട് എ​ന്ന ചോ​ദ്യ​ത്തി​ന്, ഇ​വി​ട​ത്തെ രാ​ഷ്‌​ട്രീ​യ സ്ഥി​തി​ക്കും പ​ങ്കു​ണ്ടെ​ന്നു കാ​ണാം.
advertisement
സി​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ ആ​രാ​ധ​ന​ക്ര​മ വ​ഴ​ക്കി​ല​ട​ക്കം ചി​ല​രു​ടെ കു​ത്സി​ത​മാ​യ ഇ​ട​പെ​ട​ലു​ണ്ട്. പോ​പ്പു​ല​ർ ഫ്ര​ണ്ടി​നെ റെ​യ്ഡ് ചെ​യ്ത ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് അ​വ​രു​ടെ പ​ദ്ധ​തി​ക​ളി​ൽ ചി​ല​ത് സി​റോ​മ​ല​ബാ​ർ സ​ഭ​യി​ൽ ഭി​ന്നി​പ്പു​ണ്ടാ​ക്കു​ക എ​ന്ന​താ​യി​രു​ന്നു. കാ​ര​ണം, ഏ​റ്റ​വും സം​ഘ​ടി​ച്ചു നി​ൽ​ക്കു​ന്ന സ​ഭാ വി​ഭാ​ഗ​ത്തെ ഭി​ന്നി​പ്പി​ച്ചും വ​ഴ​ക്ക​ടി​പ്പി​ച്ചും ത​ക​ർ​ക്കാ​മെ​ന്ന് അ​വ​ർ ക​ണ​ക്കു​കൂ​ട്ടി​യി​രു​ന്ന​ുവെന്നും അദ്ദേഹം പറഞ്ഞു.
Summary: In a candid interview with Deepika newspaper, Syro-Malabar Church Archbishop Mar Andrews Thazhath expressed concern over the rise of organized extremist groups in Kerala. He alleged that certain communal elements within the Christian community are being encouraged and supported by Hindu extremist organizations. The Archbishop pointed out that while groups like Jamaat-e-Islami and the RSS are active on different sides, radicalization is also emerging among Christians, often fueled by political interests and external groups seeking to create communal divisions.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ക്രിസ്ത്യാനികൾക്കിടയിലെ വർഗീയവാദികൾക്ക് ഹിന്ദു തീവ്രവാദസം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ​യു​ണ്ട്': മാർ ആൻഡ്രൂസ് താഴത്ത്​
Next Article
advertisement
'ക്രിസ്ത്യാനികൾക്കിടയിലെ വർഗീയവാദികൾക്ക് ഹിന്ദു തീവ്രവാദസം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ​യു​ണ്ട്': മാർ ആൻഡ്രൂസ് താഴത്ത്​
'ക്രിസ്ത്യാനികൾക്കിടയിലെ വർഗീയവാദികൾക്ക് ഹിന്ദു തീവ്രവാദസം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ​യു​ണ്ട്': മാർ ആൻഡ്രൂസ് താഴത്ത്​
  • മതവിവേചനം വളർത്തുന്നതിൽ ചില ക്രൈസ്തവ സംഘടനകൾക്ക് ഹിന്ദു തീവ്രവാദികൾ പിന്തുണയുണ്ട്

  • കേരളത്തിൽ ക്രൈസ്തവരിലും വർഗീയത വളരുന്നതിൽ രാഷ്ട്രീയക്കാർക്കും മറ്റ് തീവ്രവാദ ഗ്രൂപ്പുകൾക്കും പങ്കുണ്ട്

  • ക്രൈസ്തവരുടെ എണ്ണം കുറയുന്നതും വിദേശ കുടിയേറ്റം കൂടുന്നതും സമൂഹബോധം നഷ്ടപ്പെടുന്നതും ഗുരുതരമാണ്

View All
advertisement