TRENDING:

ഷംസീറും നസീറും അതേ റോഡിൽ കണ്ടുമുട്ടി; പരസ്പരം വോട്ട് ചോദിച്ച് ഇരുവരും

Last Updated:

നസീർ പോരാട്ടത്തിന് ഇറങ്ങുമ്പോൾ വോട്ട് വിഹിതം കുറയുമോയെന്ന ആശങ്ക ഇടതു ക്യാമ്പിനുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തലശ്ശേരി: തെരഞ്ഞെടുപ്പ് പല അപൂർവ കാഴ്ചകൾക്കും വേദി ഒരുക്കാറുണ്ട്. അത്തരത്തിൽ ഒരു കാഴ്ചയാണ് തലശ്ശേരിയിൽ നടന്നത്. മണ്ഡലത്തിലെ സ്ഥാനാർഥികളായ എ എൻ ഷംസീറും സി ഒ ടി നസീറും  പരസ്പരം വോട്ട് അഭ്യർത്ഥിക്കുന്ന കാഴ്ചയ്ക്കാണ് തലശ്ശേരി കഴിഞ്ഞദിവസം സാക്ഷിയായത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം സി ഒ ടി നസീർ ആക്രമിക്കപ്പെട്ട കായ്യത്ത് റോഡിൽ  വെച്ചായിരുന്നു ഈ കൂടിക്കാഴ്ചയെന്നതും ഏറെ കൗതുകകരമായി. പ്രചാരണത്തിന് ഇടയിലാണ് ഇരുവരും തമ്മിൽ കണ്ടു മുട്ടിയത്.
advertisement

ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിച്ചതിന് ആയിരുന്നു സി പി എം മുൻ നേതാവ് കൂടിയായ സി ഒ ടി നസീർ ആക്രമിക്കപ്പെട്ടത്. കായ്മത്ത് റോഡിൽ വച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ എ എൻ ഷംസീർ എം എൽ എയ്ക്ക് പങ്കുണ്ടെന്ന് നസീർ മൊഴി നൽകിയിരുന്നു. സി പി എം ലോക്കൽ കമ്മിറ്റി മുൻ അംഗവും നഗരസഭാ മുൻ അംഗവുമായിരുന്നു സി ഒ ടി നസീർ. പാർട്ടിയുമായി അകന്നതിനു തൊട്ടു പിന്നാലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് മത്സരിക്കുകയായിരുന്നു.

advertisement

Rahul Gandhi | 'കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രി വേണം'; ആഗ്രഹം തുറന്നു പറഞ്ഞ് രാഹുൽ ഗാന്ധി

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിനു പിന്നാലെയാണ് തലശ്ശേരിയിൽ വച്ച് ആക്രമിക്കപ്പെട്ടത്. കേരള രാഷ്ട്രീയത്തിൽ തന്നെ വലിയ ചർച്ചകൾക്ക് ഈ സംഭവം കാരണമായി. താൻ ആക്രമിക്കപ്പെട്ടതിനു ഉത്തരവാദി എ എൻ ഷംസീർ എം എൽ എ ആണെന്ന് നസീർ ആരോപിച്ചിരുന്നു. കേസ് അന്വേഷിച്ച പൊലീസ് സംഘം സി പി എം പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

advertisement

സി ഒ ടി നസീറിന് എതിരെ ഗൂഢാലോചന നടത്തിയതിന് സി പി എം പ്രവർത്തകൻ പൊട്ടി സന്തോഷ് എന്ന വി പി സന്തോഷ് പിടിയിലായിരുന്നു. ഇതിനെ തുടർന്ന് സി പി എം ഏരിയ കമ്മിറ്റി ഓഫീസ് മുൻ സെക്രട്ടറി എ കെ രാജേഷും അറസ്റ്റിലായിരുന്നു. അതേസമയം, നസീറിന് എതിരെ ഗൂഢാലോചന നടത്തിയത് എ എൻ ഷംസീർ ഉപയോഗിക്കുന്ന കാറിൽ വെച്ചാണെന്ന് പ്രതികൾ പറഞ്ഞതായി പൊലീസ് വ്യക്തമാക്കിയിരുന്നു.

വെള്ളം കൊടുത്ത യുവാവിന്റെ കൈയിൽ പിടിച്ച് അണ്ണാൻകുഞ്ഞ്, ഹൃദയസ്പർശിയായ വീഡിയോ ഇന്റർനെറ്റിൽ വൈറൽ

advertisement

തലശ്ശേരിയുടെ അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊതുജന ശ്രദ്ധയിൽ കൊണ്ടു വരുത്താനാണ് ശ്രമമെന്ന് സി ഒ ടി നസീർ നേരത്തെ പറഞ്ഞിരുന്നു. പുതിയ പാർട്ടിയുമായാണ് ഇത്തവണ നസീർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഇന്ത്യൻ ഗാന്ധിയൻ പാർട്ടി സംസ്ഥാന പ്രസിഡന്റ് ആയ അദ്ദേഹം തലശ്ശേരി സബ് കളക്ടർ അനുകുമാരിക്ക് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. തലശ്ശേരി മണ്ഡലത്തിൽ സി പി എം സ്ഥാനാർഥിയായാണ് എ എൻ ഷംസീർ എത്തുന്നത്.

അതേസമയം, നസീർ പോരാട്ടത്തിന് ഇറങ്ങുമ്പോൾ വോട്ട് വിഹിതം കുറയുമോയെന്ന ആശങ്ക ഇടതു ക്യാമ്പിനുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇതിനിടെ, തലശ്ശേരിയിലെ ബി ജി പി സ്ഥാനാർഥിയുടെ പത്രിക തള്ളിയ തീരുമാനം ഹൈക്കോടതി ശരി വച്ചതോടെ തലശ്ശേരിയിൽ ആരെ പിന്തുണക്കുമെന്ന ചർച്ചകൾ ബി ജെ പിയിൽ സജീവമാണ്. സി ഒ ടി നസീറിനെ ബി ജെ പി പിന്തുണച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഷംസീറും നസീറും അതേ റോഡിൽ കണ്ടുമുട്ടി; പരസ്പരം വോട്ട് ചോദിച്ച് ഇരുവരും
Open in App
Home
Video
Impact Shorts
Web Stories