Rahul Gandhi | 'കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രി വേണം'; ആഗ്രഹം തുറന്നു പറഞ്ഞ് രാഹുൽ ഗാന്ധി
Last Updated:
കോട്ടയത്ത് ചിങ്ങവനത്ത് പ്രചാരണം നടത്തിയ രാഹുല്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കും വോട്ടു ചോദിച്ചെത്തി.
പെരുമ്പാവൂര്‍: കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് രാഹുല്‍ ഗാന്ധി. എന്നാല്‍, അതിന് കുറച്ചുകൂടി സമയം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. പെരുമ്പാവൂരില്‍ യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വയനാട് എം പി രാഹുല്‍ ഗാന്ധി. കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാവുക എന്ന തന്റെ ശ്രമം തുടരുമെന്നും രാഹുല്‍ യോഗത്തില്‍ പറഞ്ഞു.
'കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാുകയെന്നതാണ് എന്റെ ആഗ്രഹം. ഒരുപാട് കഴിവും കാര്യശേഷിയും ഉള്ള വനിതകള്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. എന്നാല്‍, വനിതാ മുഖ്യമന്ത്രിക്കായി കുറച്ച് സമയം കൂടി വേണ്ടി വരും. അതിനായി എന്റെ ശ്രമം തുരുകയാണ്' - രാഹുല്‍ ഗാന്ധി പറഞ്ഞു.
അതേസമയം, സി പി എമ്മിനെ രൂക്ഷമായി വിമര്‍ശിച്ചാണ് രാഹുല്‍ ഇന്ന് പ്രസംഗം നടത്തിയത്. കോട്ടയത്തെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കവെയായിരുന്നു സി പി എമ്മിനെ വിമര്‍ശിച്ചത്. സി പി എം ഉള്ളതെല്ലാം പാര്‍ട്ടിക്ക് മാത്രമായി നല്‍കരുതെന്നും കേരളത്തിന്റെ വികസനത്തിന് കൂടി പരിഗണന നല്‍കണമെന്നും രാഹുല്‍ പറഞ്ഞു. ഉദ്യോഗാര്‍ത്ഥികള്‍ നടത്തിയ സമരവുമായി ബന്ധപ്പെട്ടും സി പി എമ്മിനെ വിമര്‍ശിച്ചു.
advertisement
യുവാക്കള്‍ക്ക് നല്‍കേണ്ട ജോലി സി പി എം വേണ്ടപ്പെട്ടവര്‍ക്ക് നല്‍കുന്നുവെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം. കോട്ടയത്ത് ചിങ്ങവനത്ത് പ്രചാരണം നടത്തിയ രാഹുല്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കും വോട്ടു ചോദിച്ചെത്തി. കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, പിറവം, പാല എന്നിവിടങ്ങളിലാണ് രാഹുല്‍ ഗാന്ധി റോഡ് ഷോ നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 24, 2021 8:01 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Rahul Gandhi | 'കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രി വേണം'; ആഗ്രഹം തുറന്നു പറഞ്ഞ് രാഹുൽ ഗാന്ധി