മൃഗങ്ങളോട് സ്നേഹവും ദയയും കാണിക്കുന്ന നിരവധിയാളുകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ നിരവധി പേരുടെ ഹൃദയം കീഴക്കിയിരിക്കുന്നത്. ഹൃദയസ്പർശിയായ ഈ വീഡിയോ കാണുമ്പോൾ നിങ്ങൾ പുഞ്ചിരിക്കുകയും മനുഷ്യരിലെ നന്മ നഷ്ടമായിട്ടില്ലെന്ന് മനസ്സിലാക്കുകയും ചെയ്യും. ഈ വീഡിയോ ക്ലിപ്പ് ആദ്യം ടിക് ടോക്കിലാണ് ഷെയർ ചെയ്തിരുന്നതെങ്കിലും മാർച്ച് 19ന് ഡാനി ഡെറാനിയെന്നയാൾ ട്വിറ്ററിൽ ഇത് വീണ്ടും ഷെയർ ചെയ്തതോടെയാണ് വൈറലായി മാറിയത്.
ഒരു മിനിട്ടാണ് വീഡിയോയുടെ ദൈർഘ്യം. റോഡിൽ ഇരിക്കുന്ന ഒരാൾ ഒരു കുപ്പിയിൽ നിന്നാണ് അണ്ണാന് വെള്ളം കുടിക്കാൻ നൽകുന്നത്. യുവാവിന്റെ കൈകളിൽ അണ്ണാൻ പിടിച്ചിരിക്കുന്നതും കാണാം. യുവാവിന്റെ കൈയിൽ കയറുമ്പോൾ അണ്ണാന്റെ തലയിൽ തലോടി
യുവാവ് ആശ്വസിപ്പിക്കുന്നുമുണ്ട്.
പഴത്തിന് 1.6 ലക്ഷം രൂപ വില; ബില്ല് കണ്ട് അന്തം വിട്ട് യുവതിഅണ്ണാൻ കുഞ്ഞ് കൂടുതൽ വെള്ളം കുടിക്കുന്നതിനായി കൈകളിൽ സൌമ്യമായി ഇരിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ അവസാനിക്കുമ്പോൾ അണ്ണാൻ കുഞ്ഞ് യുവാവിന്റെ കൈയിൽ കയറിയിരുന്ന് വിശ്രമിക്കുകയാണ്. യുവാവിന്റെ മുഖത്തെ നിറഞ്ഞ ചിരിയും വീഡിയോയിൽ വ്യക്തമാണ്.
വീഡിയോ ട്വിറ്ററിൽ ഇതുവരെ 3.6 മില്യണിലധികം പേർ കണ്ടു. അണ്ണാൻ കുഞ്ഞിനെ സഹായിച്ചതിന് നെറ്റിസൻമാർ യുവാവിനെ പ്രശംസിക്കുകയും ചെയ്യുന്നുണ്ട്. വീഡിയോയ്ക്ക് ഇതുവരെ 2.5 ലക്ഷത്തിലധികം ലൈക്കുകളും ലഭിച്ചു. 64,000 ൽ കൂടുതൽ തവണ വീഡിയോ റീട്വീറ്റും ചെയ്യപ്പെട്ടു. വൈറൽ ക്ലിപ്പിന് നിരവധി കമന്റുകളാണ് ലഭിച്ചിരിക്കുന്നത്. പലരും യുവാവിനെ അഭിനന്ദിക്കുകയും ദയവുള്ളയാളാണെന്ന് കമന്റ് ചെയ്യുകയും ചെയ്തു. മറ്റൊരു ഉപഭോക്താവ് യുവാവിനെ ഭൂമിയിലെ മാലാഖ എന്നാണ് വിളിച്ചത്.
World TB Day 2021| ഇന്ന് ലോക ക്ഷയരോഗ ദിനം: ക്ഷയരോഗത്തെ പൂർണമായും തുടച്ചു നീക്കാംമൂർഖൻ പാമ്പിന് കുപ്പിയിൽ നിന്ന് വെള്ളം കൊടുക്കുന്നയാളുടെ വീഡിയോ അടുത്തിടെ ട്വിറ്ററിൽ വൈറലായിരുന്നു. ഏകദേശം മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് വീഡിയോ ആദ്യമായി സോഷ്യൽ മീഡിയകളിൽ പ്രചരിച്ചതെങ്കിലും അടുത്തിടെ ഈ വീഡിയോ വീണ്ടും വാർത്തകളിൽ ഇടം നേടിയിരുന്നു. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിൽ വീണ്ടും ഷെയർ ചെയ്തതിനെ തുടർന്നാണ് വീഡിയോ വീണ്ടും വൈറലായത്.
Because you want to see a man give water to a baby squirrel. pic.twitter.com/D1TgFYI7DT17 സെക്കൻഡുകൾ മാത്രമുള്ള ഈ വീഡിയോ ക്ലിപ്പിൽ ഒരു വനം വകുപ്പ് ഉദ്യോഗസ്ഥൻ പാമ്പിന് പ്ലാസ്റ്റിക് കുപ്പിയിലാണ് വെള്ളം കൊടുക്കുന്നത്. സൗമ്യനായി മൂർഖനെ തലയിൽ തൊട്ട് കുപ്പിയോട് അടുപ്പിച്ചാണ് ഇദ്ദേഹം വെള്ളം കൊടുക്കുന്നത്. ദാഹം ഉണ്ടെന്ന് തോന്നിക്കുന്ന രീതിയിൽ തന്നെ പാമ്പ് വെള്ളം വേഗത്തിൽ കുടിക്കുകയും ചെയ്യുന്നുണ്ട്. അണ്ണാനും യുവാവ് സമാനമായ രീതിയിൽ തന്നെയാണ് വെള്ളം കൊടുക്കുന്നത്.
മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിൽ ഏകദേശം 9,000 പേർ പാമ്പിന് വെള്ളം കൊടുക്കുന്ന വീഡിയോ കണ്ടിരുന്നു. നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. ഒരു പാമ്പിന്റെ അടുക്കൽ ഇരുന്ന് വെള്ളം കൊടുക്കാൻ ഇത്രയധികം ധൈര്യവും അനുകമ്പയും കാണിച്ചതിന് നിരവധി ട്വിറ്റർ ഉപഭോക്താക്കൾ വനം വകുപ്പ് ഉദ്യോഗസ്ഥനെ പ്രശംസിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.