മരാമത്തിലെ ഓവർസിയർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ദേവസ്വം ബോർഡിൽ പുറംജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പിപിഇ കിറ്റ് നൽകാൻ നിർദേശം നൽകി. നിലവിൽ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാണ് ശബരിമലയിൽ മണ്ഡലകാല തീർത്ഥാടനം തുടരുന്നത്.
Also Read- ന്യൂസിലാൻഡിലെത്തിയ ആറു പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്ക് കോവിഡ്
advertisement
ശനി, ഞായർ ദിവസങ്ങളിൽ കോവിഡ് മാനദണ്ഡ പ്രകാരം 2000 തീർത്ഥാടകർക്ക് പ്രവേശനമുണ്ട്. മറ്റ് ദിവസങ്ങളിൽ ആയിരം പേരെ മാത്രമാണ് പ്രവേശിപ്പിക്കുന്നത്. അതേസമയം, കൂടുതൽ പേർക്ക് ദർശനം നൽകണമെന്ന അഭിപ്രായം ദേവസ്വം ബോർഡ് പ്രസിഡന്റ് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.\
Also Read- ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയിൽ എത്തി ചോദ്യം ചെയ്യാം; വിജിലൻസിന് മുന്നിൽ ഏഴ് നിബന്ധനകൾ
തീർത്ഥാടകരുടെ എണ്ണം കുറഞ്ഞതോടെ ശബരിമല വരുമാനത്തിൽ വലിയ ഇടിവാണുണ്ടായത്. ദിവസം മൂന്നര കോടി രൂപ വരുമാനം ഉണ്ടായിരുന്ന സ്ഥാനത്ത് ശരാശരി 10 ലക്ഷത്തിൽ താഴെയാണ് വരുമാനം. അതുകൊണ്ടാണ് കൂടുതൽ തീർത്ഥാടകരെ അനുവദിക്കണമെന്ന് ദേവസ്വം ബോർഡ് ആവശ്യപ്പെടുന്നത്.