TRENDING:

ചോദ്യം ചെയ്യലിന് മുമ്പ് അർജുൻ മൊബൈൽ ഫോൺ നശിപ്പിച്ചു; സ്വർണക്കടത്തിൽ പങ്കെടുത്തതിന് തെളിവുണ്ടെന്ന് കസ്റ്റംസ്

Last Updated:

മുഹമ്മദ് ഷഫീഖുമായി നടത്തിയ ഫോൺ സന്ദേശങ്ങൾ പണം തിരികെ വാങ്ങുന്നതിനെക്കുറിച്ചായിരുന്നു എന്നാണ് അർജുന്റെ മൊഴി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: കരിപ്പൂർസ്വർണക്കടത്തിൽ പങ്കില്ലെന്ന് അർജുൻ ആയങ്കിയുടെ മൊഴി. ദുബായിൽ നിന്ന് എത്തിയ മുഹമ്മദ്‌ ഷഫീഖിന് പണം കടം കൊടുത്തിരുന്നു. അത് തിരിച്ചു വാങ്ങാനാണ് വിമാനത്താവളത്തിൽ എത്തിയതെന്നുമാണ് അർജുൻ ചോദ്യം ചെയ്യലിൽ കസ്റ്റംസിനു മുൻപാകെ പറഞ്ഞത്.
അർജുൻ ആയങ്കി
അർജുൻ ആയങ്കി
advertisement

മുഹമ്മദ് ഷഫീഖുമായി നടത്തിയ ഫോൺ സന്ദേശങ്ങൾ പണം തിരികെ വാങ്ങുന്നതിനെക്കുറിച്ചായിരുന്നു എന്നാണ് അർജുന്റെ മൊഴി. എന്നാൽ അർജുന്റെ മൊഴി അന്വേഷണസംഘം മുഖവിലയ്ക്കെടുത്തിട്ടില്ല. അർജുന്റെ മൊഴി കളവാണെന്നും സ്വർണക്കടത്തിൽ നേരിട്ട് പങ്കുള്ളതിന് ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി.

ചോദ്യം ചെയ്യലിനു ഹാജരാവും മുൻപ് അർജുൻ തന്റെ മൊബൈൽ ഫോൺ നശിപ്പിച്ചതായും കസ്റ്റംസ് കണ്ടെത്തി. ഇന്നലെ രാത്രി അറസ്റ്റ് രേഖപെടുത്തിയ അർജുനെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിൽ ഹാജരാക്കും. അർജുനെ കൂടുതൽ ചോദ്യം ചെയ്യാൻ 10 ദിവസം കസ്റ്റഡി ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്.

advertisement

ഇതിനിടയിൽ കള്ളക്കടത്ത് സംഘവുമായി ബന്ധമില്ലെന്നും അർജുൻ കുറ്റസമ്മതം നടത്തിയിട്ടില്ല എന്നും അർജുന്റെ അഭിഭാഷകൻ കെ.ടി.റമീസ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കസ്റ്റഡിയിൽ വിട്ടുകിട്ടിയ മുഹമ്മദ്‌ ഷഫീഖിനെ വൈകിട്ടോടെ കൊച്ചിയിൽ എത്തിക്കും. അർജുൻ ഉപയോഗിച്ച കാറിന്റെ ഉടമ സി.സജേഷിനെയും കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. നാളെ രാവിലെ 11 മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫിസിൽ ഹാജരാവാനാണ് നിർദേശം.

You may also like:സ്വർണ്ണക്കവർച്ചക്ക് സുരക്ഷ ഒരുക്കുന്നത് ടിപി കേസ് പ്രതികൾ? ശബ്ദസന്ദേശം വൈറൽ

advertisement

ചെമ്പിലോട് ഡിവൈഎഫ്ഐ മുൻ മേഖല സെക്രട്ടറിയാണ് സജേഷ്. അര്‍ജുന്‍ ചുവന്ന സ്വിഫ്റ്റ് കാറില്‍ ആയിരുന്നു കരിപ്പൂർ എയർപോട്ടിൽ എത്തിയിരുന്നത്. പിന്നീട് കണ്ണൂര്‍ അഴീക്കോട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാർ കാണപ്പെട്ടിരുന്നു. പൊലീസ് എത്തുന്നതിനു മുമ്പേ ഇവിടെ നിന്ന് മാറ്റുകയും ചെയ്തു. ഞായറാഴ്ച മറ്റൊരിടത്ത് കാര്‍ കണ്ടെത്തുകയും ചെയ്തു.

You may also like:സ്പീക്കറുടെ പി എ ചമഞ്ഞ് തട്ടിപ്പ്; പ്രതി പൊലീസ് പിടിയിൽ; കോട്ടയത്ത് മാത്രം ആറ് കേസുകൾ

advertisement

മണിക്കൂറുകള്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് കസ്റ്റംസ് ഇന്നലെ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കടത്തില്‍ അര്‍ജുന് നിര്‍ണായക പങ്കുണ്ടെന്ന് ആദ്യം പിടിയിലായ മുഹമ്മദ് ഷഫീഖ് വെളിപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ചോദ്യം ചെയ്യലിന് കസ്റ്റംസ് ഓഫീസില്‍ അര്‍ജുന്‍ ആയങ്കി ഹാജരായത്.

അര്‍ജുന്‍ ആയങ്കി ഇരുപതോളം തവണ കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, സി പി എം നേതാക്കള്‍ക്കൊപ്പം അര്‍ജുന്‍ ആയങ്കി നില്‍ക്കുന്ന ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. ഇതിനിടെ ഡി വൈ എഫ് ഐയില്‍ നിന്ന് അര്‍ജുനെ നേരത്തെ തന്നെ പുറത്താക്കിയെന്ന് സംഘടന അറിയിച്ചിരുന്നു.

advertisement

ദിവസങ്ങൾക്ക് മുമ്പ് രാമനാട്ടുകരയില്‍ അഞ്ചുപേര്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഈ കാറപകടവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം സ്വര്‍ണക്കടത്തിലേക്കും എത്തുകയായിരുന്നു. തുടര്‍ന്ന് ഇത് സ്വര്‍ണം തട്ടിയെടുക്കുന്ന സംഘത്തിലേക്കും അതുവഴി അര്‍ജുന്‍ ആയങ്കിയിലേക്കും അന്വേഷണം എത്തി. കൂടാതെ, പങ്കാളിത്തം സംബന്ധിച്ച ശബ്ദരേഖയും പുറത്തു വന്നിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ കള്ളക്കടത്ത് സ്വര്‍ണം കടത്താനും അത് തട്ടിയെടുക്കാനുമായി നിരവധി സംഘങ്ങള്‍ ആയിരുന്നു അപകടം ഉണ്ടായ ദിവസം ഇവിടെ എത്തിയത്. അര്‍ജുന്‍ ആയങ്കിയും സംഭവദിവസം കരിപ്പൂരില്‍ എത്തിയതിന്റെ തെളിവ് പുറത്തു വന്നിരുന്നു. എന്നാല്‍, സ്വര്‍ണം വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് പിടികൂടിയതോടെയാണ് പദ്ധതി പൊളിഞ്ഞത്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചോദ്യം ചെയ്യലിന് മുമ്പ് അർജുൻ മൊബൈൽ ഫോൺ നശിപ്പിച്ചു; സ്വർണക്കടത്തിൽ പങ്കെടുത്തതിന് തെളിവുണ്ടെന്ന് കസ്റ്റംസ്
Open in App
Home
Video
Impact Shorts
Web Stories