കണ്ണൂർ: കള്ളക്കടത്തിൽ പാർട്ടിക്ക് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന ശബ്ദ സന്ദേശം പ്രചരിക്കുന്നു. വരുമാനത്തിന് മൂന്നിലൊന്ന് പാർട്ടിക്കാണ് നൽകുന്നതെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു. വാട്ട്സ് ആപ്പ് വഴി സ്വർണ്ണക്കള്ളക്കടത്തിന് നിർദ്ദേശം നൽകുന്നത് എന്ന ധ്വനിയുള്ള ശബ്ദ സന്ദേശമാണ് പ്രചരിക്കുന്നത്.
ടിപി വധക്കേസ് പ്രതികളുടെ പിൻബലത്തോടെയാണ് കള്ളക്കടത്ത് സ്വർണ്ണം കവർച്ച ചെയ്യുന്നത് എന്നാണ് സന്ദേശത്തിൽ പറയുന്നത്. ടിപി ചന്ദ്രശേഖരന്‍ കേസിലെ പ്രധാനപ്പെട്ട രണ്ട് പ്രതികളായ കൊടി സുനി, ഷാഫി എന്നിവരും ജിജോ തില്ലങ്കേരി, രജീഷ് തില്ലങ്കേരി എന്നിവരും കള്ളക്കടത്തിന് സുരക്ഷ ഒരുക്കുന്നതായി ശബ്ദ സന്ദേശത്തിൽ പറയുന്നു.
ഇവരെയാണ് ക്വട്ടേഷൻ സംഘം എന്ന് വിശേഷിപിക്കുന്നത്. കള്ളക്കടത്ത് സ്വർണ്ണം തട്ടിയെടുത്താൽ പാർട്ടി ബന്ധമുള്ളവരാണ് അതിന് പിന്നിൽ എന്ന് വരുത്തിത്തീർത്താൽ ഭയപ്പെടാനില്ല എന്നാണ് സന്ദേശം.
നേരത്തെയും അർജുൻ ആയങ്കി ഉൾപ്പെടെയുളവർ കള്ളക്കടത്ത് സ്വർണ്ണം തട്ടിയെടുക്കുന്നത് സംബന്ധിച്ച് പാർട്ടിക്ക് പരാതി ലഭിച്ചതായി ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു. പരാതിയുമായി എം വി ജയരാജനെ കണ്ടു എന്നാണ് സന്ദേശത്തിൽ പറഞ്ഞിരുന്നത്.
എന്നാൽ ഇത് എം വി ജയരാജൻ നിഷേധിച്ചു. ആരും തന്നെ പരാതിയുമായി വന്ന് കണ്ടിട്ടില്ല എന്നും വന്നാൽ കള്ളക്കടത്ത് കൊട്ടേഷൻ പരിപാടികളിൽ പാർട്ടി ഇടപെടില്ല എന്ന് വ്യക്തമാക്കുമെന്നും എം വി ജയരാജൻ പ്രതികരിച്ചു.
അതേസമയം, കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയെ അറസ്റ്റു ചെയ്തു. മണിക്കൂറുകള്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് കസ്റ്റംസ് ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വര്‍ണക്കടത്തില്‍ അര്‍ജുന് നിര്‍ണായക പങ്കുണ്ടെന്ന് ആദ്യം പിടിയിലായ മുഹമ്മദ് ഷഫീഖ് വെളിപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ചോദ്യം ചെയ്യലിന് കസ്റ്റംസ് ഓഫീസില്‍ അര്‍ജുന്‍ ആയങ്കി ഹാജരായത്. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലാണ് ഹാജരായത്. അഭിഭാഷകര്‍ക്ക് ഒപ്പമാണ് അര്‍ജുന്‍ ആയങ്കി എത്തിയത്.
You may also like:'ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചാല്‍ പരസ്യമായി പ്രതികരിക്കും'; ആകാശ് തില്ലങ്കേരിയുടെ മുന്നറിയിപ്പ്ദിവസങ്ങൾക്ക് മുമ്പ് രാമനാട്ടുകരയില്‍ അഞ്ചുപേര്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഈ കാറപകടവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം സ്വര്‍ണക്കടത്തിലേക്കും എത്തുകയായിരുന്നു. തുടര്‍ന്ന് ഇത് സ്വര്‍ണം തട്ടിയെടുക്കുന്ന സംഘത്തിലേക്കും അതുവഴി അര്‍ജുന്‍ ആയങ്കിയിലേക്കും അന്വേഷണം എത്തി. കൂടാതെ, പങ്കാളിത്തം സംബന്ധിച്ച ശബ്ദരേഖയും പുറത്തു വന്നിരുന്നു.
You may also like:സ്വർണക്കടത്ത്: സിപിഎമ്മിനെതിരെ സംഘടിത അപവാദ പ്രചരണമെന്ന് പി ജയരാജൻകരിപ്പൂര് വിമാനത്താവളത്തിലൂടെ കള്ളക്കടത്ത് സ്വര്‍ണം കടത്താനും അത് തട്ടിയെടുക്കാനുമായി നിരവധി സംഘങ്ങള്‍ ആയിരുന്നു അപകടം ഉണ്ടായ ദിവസം ഇവിടെ എത്തിയത്. അര്‍ജുന്‍ ആയങ്കിയും സംഭവദിവസം കരിപ്പൂരില്‍ എത്തിയതിന്റെ തെളിവ് പുറത്തു വന്നിരുന്നു. എന്നാല്‍, സ്വര്‍ണം വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് പിടികൂടിയതോടെയാണ് പദ്ധതി പൊളിഞ്ഞത്.
അര്‍ജുന്‍ ചുവന്ന സ്വിഫ്റ്റ് കാറില്‍ ആയിരുന്നു ഇവിടെ എത്തിയിരുന്നത്. എന്നാല്‍, പിന്നീട് കണ്ണൂര്‍ അഴീക്കോട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ടിരുന്നു. പൊലീസ് എത്തുന്നതിനു മുമ്പേ ഇവിടെ നിന്ന് മാറ്റുകയും ചെയ്തു.
എന്നാല്‍, ഞായറാഴ്ച മറ്റൊരിടത്ത് കാര്‍ കണ്ടെത്തുകയും ചെയ്തു. ഡി വൈ എഫ് ഐ നേതാവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കാറിലാണ് അര്‍ജുന്‍ എത്തിയതെന്ന് തെളിഞ്ഞിരുന്നു. ഈ വാഹന ഉടമയെ ഡി വൈ എഫ് ഐയില്‍ നിന്ന് പുറത്താക്കി.
അര്‍ജുന്‍ ആയങ്കി ഇരുപതോളം തവണ കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, സി പി എം നേതാക്കള്‍ക്കൊപ്പം അര്‍ജുന്‍ ആയങ്കി നില്‍ക്കുന്ന ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. ഇതിനിടെ ഡി വൈ എഫ് ഐയില്‍ നിന്ന് അര്‍ജുനെ നേരത്തെ തന്നെ പുറത്താക്കിയെന്ന് സംഘടന അറിയിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.