സ്പീക്കറുടെ പി എ ചമഞ്ഞ് തട്ടിപ്പ്; പ്രതി പൊലീസ് പിടിയിൽ; കോട്ടയത്ത് മാത്രം ആറ് കേസുകൾ
- Published by:Anuraj GR
- news18-malayalam
Last Updated:
കോട്ടയം ഉഴവൂർ സ്വദേശിനിയായ യുവതി സ്പീക്കർ എംബി രാജേഷിനെ നേരിട്ട് ഫോണിൽ വിളിച്ച് നൽകിയ പരാതിയിലാണ് നിർണായകമായ അറസ്റ്റ് ഉണ്ടായത്
കോട്ടയം: സ്പീക്കറുടെ പി എ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പ്രവീൺ ബാലചന്ദ്രനെ പൊലീസ് അറസ്റ്റു ചെയ്തു. ഇന്നലെ രാത്രിയാണ് പ്രവീൺ പ്രവീൺ ബാലചന്ദ്രനെ പോലീസ് തന്ത്രപരമായി പിടികൂടിയത്. തൃശ്ശൂർ മിണാലൂരിൽ
നിന്നുമാണ് പൊലീസ് ഇയാളെ രാത്രി കസ്റ്റഡിയിലെടുത്തത്. കോട്ടയം ഉഴവൂർ സ്വദേശിനിയായ യുവതി സ്പീക്കർ എംബി രാജേഷിനെ നേരിട്ട് ഫോണിൽ വിളിച്ച് നൽകിയ പരാതിയിലാണ് നിർണായകമായ അറസ്റ്റ് ഉണ്ടായത്. സ്പീക്കറുടെ പി എ ആണെന്ന് പറഞ്ഞു പണം തട്ടിയെടുത്തു എന്നാണ് യുവതി സ്പീക്കറോട് പറഞ്ഞത്.
ജല അതോറിറ്റിയിൽ ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തത്. 10000 രൂപ വാങ്ങി എന്നാണ് പരാതി. ഇതിന് പുറമെ കോട്ടയം മുണ്ടക്കയം സ്വദേശിയിൽ നിന്നും പണം വാങ്ങിയതായി പരാതി ഉയർന്നിട്ടുണ്ട്. കോട്ടയം കുമാരനല്ലൂരിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു പ്രവീൺ ബാലചന്ദ്രൻ. പരാതി ഉയർന്നതോടെ ഇയാൾ മുങ്ങി. സ്പീക്കർ എം ബി രാജേഷ് ഡിജിപിക്ക് പരാതി നൽകിയതോടെയാണ് കേസ് അന്വേഷണം ഊർജിതമായത്.
advertisement
സ്പീക്കറുടെ പരാതിയിൽ പറയുന്നത് ഇങ്ങനെ
നിയമസഭാ സ്പീക്കര്‍ എം. ബി. രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് പ്രവീണ്‍ ബാലചന്ദ്രന്‍ എന്നയാള്‍ സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തുകൊണ്ട് കോട്ടയത്തും പരിസര പ്രദേശങ്ങളിലും നിരവധി പേരില്‍നിന്നും പണം കൈപ്പറ്റുന്നതായി ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നു. ഇത്തരത്തില്‍ തട്ടിപ്പിനിരയായ ഒരു യുവതി സ്പീക്കറെ നേരില്‍ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞതിനെ തുടര്‍ന്നാണ് ഈ വിവരം അറിയുന്നത്. ഇതിനെതിരെ നടപടി വേണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു. സംഭവത്തിൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സ്പീക്കർ എം ബി രാജേഷ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നുണ്ട്.
advertisement
തൃശ്ശൂരിൽ നിന്ന് കസ്റ്റഡിയിലെടുത്ത പ്രവീൺ ബാലചന്ദ്രനെ കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെത്തിച്ചു. കഴിഞ്ഞ പുലർച്ചെയാണ് ഇയാളെ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. കൂടുതൽ ആളുകൾ സമാനമായ പരാതി ഉയർത്താനുള്ള സാധ്യത ഉണ്ട് എന്നാണ് പോലീസ് കണക്കുകൂട്ടുന്നത്. അത് മുൻനിർത്തി അന്വേഷണം നടത്താനാണ് പോലീസ് തീരുമാനിച്ചത്. ഇയാളെ ചോദ്യം ചെയ്തശേഷം കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് പോലീസ് കരുതുന്നു.
advertisement
Also Read- ഉമ്മൻചാണ്ടിക്കെതിരെ വ്യാജ കത്ത്: കെ.ബി ഗണേഷ് കുമാറിനും സരിത എസ് നായർക്കുമെതിരെ കേസെടുത്തു
പ്രവീൺ ബാലചന്ദ്രനെതിരെ കോട്ടയം ജില്ലയിൽ മാത്രം ഇതുവരെ ആറു പരാതികളാണ് ലഭിച്ചിരിക്കുന്നത്. ഇതിൽ അഞ്ചെണ്ണം ഗാന്ധിനഗർ സ്റ്റേഷനിലാണ്. കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ ഒരു പരാതിയുമാണ് പ്രവീൺ ബാലചന്ദ്രനെതിരെ ലഭിച്ചിട്ടുള്ളത്. പ്രതിയെ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്താൻ സാധ്യതയുണ്ടെന്നും സൂചനയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jun 29, 2021 10:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്പീക്കറുടെ പി എ ചമഞ്ഞ് തട്ടിപ്പ്; പ്രതി പൊലീസ് പിടിയിൽ; കോട്ടയത്ത് മാത്രം ആറ് കേസുകൾ







