വെൽഫെയർ പാർട്ടിയുമായി ബന്ധപ്പെടുത്തി കോൺഗ്രസ്സിനെ കുറ്റപ്പെടുത്താൻ സി പി എമ്മിന് ഒരു യോഗ്യതയും ഇല്ല. കാരണം അവർ പലയിടത്തും വെൽഫെയർ പാർട്ടിയുമായി ഭരണം പങ്ക് വച്ചവർ ആണെന്നും ആര്യാടൻ മുഹമ്മദ് പറഞ്ഞു.
വെൽഫെയർ പാർട്ടിയുമായി ഏത് രാഷ്ട്രീയ വിഷയത്തിലും കെ പി സി സി പ്രസിഡന്റ് പറയുന്നതാണ് അവസാന വാക്ക്. പാർട്ടിക്കുള്ളിൽ എല്ലാവർക്കും അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഉണ്ട്. മുരളീധരൻ പരസ്യമായി മുല്ലപ്പള്ളിക്ക് എതിരെ പറഞ്ഞത് ശരിയായില്ല. ഇത് ഒഴിവാക്കേണ്ടതായിരുന്നു എന്നും ആര്യാടൻ അഭിപ്രായപ്പെട്ടു. കെ മുരളീധരൻ നല്ല നേതാവ് ആണ്. അദ്ദേഹം നന്നായി പ്രവർത്തിക്കുന്നുണ്ട്. പക്ഷേ ഈ ഘട്ടത്തിൽ പരസ്യമായി കെ പി സി സി പ്രസിഡന്റിന് എതിരെ പറഞ്ഞത് ശരിയായില്ല.
advertisement
You may also like:Viral Video | 'ഇപ്പോ നീ പോ' വലയിൽ കുടുങ്ങിയ സ്രാവിനെ കടലിലേക്ക് തളളിവിട്ട് ഇവർ; ഓൺലൈനിൽ കയ്യടി വാങ്ങി കേരളത്തിലെ മത്സ്യത്തൊഴിലാളികൾ [NEWS]ഇസ്ലാം മതവിശ്വാസി ഹനുമാൻ ക്ഷേത്രം നിർമിക്കാൻ അരക്കോടി വിലമതിക്കുന്ന ഭൂമി വിട്ടുനൽകി; മാതൃകയായി ബംഗളൂരുവിലെ ബാഷ [NEWS] Local Body Elections 2020 | വോട്ട് ചെയ്ത ചിത്രങ്ങൾ പങ്കുവച്ച് സീരിയൽ നടി; വോട്ട് ചെയ്യാൻ അയ്യപ്പനും ക്യൂവിൽ ഉണ്ടല്ലോയെന്ന് കമന്റുകൾ [NEWS]
സർക്കാർ അഴിമതിയിൽ മുങ്ങി നിൽക്കുകയാണ്. അച്യുതാനന്ദൻ സർക്കാർ മോശമായിരുന്നു. പക്ഷേ, എങ്കിലും പിണറായി വിജയൻ സർക്കാരിനെക്കാൾ മെച്ചമായിരുന്നു അച്യുതാനന്ദൻ സർക്കാർ എന്ന് ഇപ്പോൾ തോന്നുന്നു. അച്യുതാനന്ദൻ അഴിമതി നടത്തി എന്ന് ആരും പറയില്ല. ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ സെക്രട്ടറിമാർ ആണ് അന്വേഷണത്തിന് വിധേയരായിട്ടുള്ളത്. അത്രയും മോശമാണ് ഇപ്പോഴത്തെ സർക്കാരിന്റെ അവസ്ഥ. ഇതെല്ലാം ജനം അറിയുന്നുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ നേടിയ വിജയം തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ യു ഡി എഫ് ആവർത്തിക്കും എന്നും ആര്യാടൻ മുഹമ്മദ് പ്രതീക്ഷ പ്രകടിപ്പിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന് മുൻപുള്ള സെമിഫൈനൽ ആണ് ഇത്.
വയനാട് എം പി രാഹുൽ ഗാന്ധി 2019ലെ പ്രളയ സമയത്ത് മണ്ഡലത്തിലേക്ക് നൽകിയ ഭക്ഷ്യധാന്യങ്ങൾ നിലമ്പൂരിൽ മുറിക്കുള്ളിൽ പൂട്ടിയിട്ട് നശിച്ചു പോയ സംഭവത്തിലും ആര്യാടൻ നിലപാട് വ്യക്തമാക്കി. രാഹുൽ നൽകിയ 9 കിറ്റുകൾ ആയിരുന്നു ആ കൂട്ടത്തിൽ ഉണ്ടായിരുന്നത്. മറ്റ് പലയിടത്ത് നിന്നും ലഭിച്ച സാധനങ്ങളും അവിടെ സൂക്ഷിച്ചിരുന്നു. ഇതിൽ കുറേ മഴ നനഞ്ഞ് നശിച്ചുപോയി. അതെല്ലാം ഒരിടത്ത് കൂട്ടി വച്ചത് ആണ്. മഴ നനഞ്ഞതു കൊണ്ട് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയവ ആയിരുന്നു അതെല്ലാം. അല്ലാതെ വിതരണം ചെയ്യാതെ കൂട്ടി വച്ച് നശിപ്പിച്ച് കളഞ്ഞു എന്ന് പറയുന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ലെന്നും ആര്യാടൻ പറഞ്ഞു.
കോവിഡ് വ്യാപന സമയം മുതൽ വീട്ടിൽ നിന്നും പുറത്തിറങ്ങാതിരുന്ന ആര്യാടൻ രണ്ട് ദിവസം മുമ്പാണ് ജില്ലയിലെ യു ഡി എഫ് പ്രചരണവേദികളിൽ സജീവമായത്.