ഇസ്ലാം മതവിശ്വാസി ഹനുമാൻ ക്ഷേത്രം നിർമിക്കാൻ അരക്കോടി വിലമതിക്കുന്ന ഭൂമി വിട്ടുനൽകി; മാതൃകയായി ബംഗളൂരുവിലെ ബാഷ
Last Updated:
ക്ഷേത്രം നിർമിക്കുന്നതിന് വേണ്ടി അദ്ദേഹം ഭൂമി നൽകിയതിൽ വളരെ സന്തോഷം ഉണ്ടെന്നും ഗൗഡ പറഞ്ഞു. ഇതിനിടയിൽ, ബാഷയ്ക്ക് അനുമോദനം അർപ്പിച്ച് പ്രധാന റോഡിന്റെ അരികിൽ പോസ്റ്റർ സ്ഥാപിച്ചിട്ടുണ്ട്.
advertisement
advertisement
ഹൊസകോട്ടെയ്ക്ക് സമീപം ബെംഗളൂരു - ചെന്നൈ ദേശീയപാതയ്ക്ക് സമീപമായാണ് ക്ഷേത്രത്തിനായി നൽകിയ സ്ഥലം. ക്ഷേത്രം ചെറുതായതു കൊണ്ട് നിരവധിയാളുകൾ പ്രാർത്ഥിക്കാൻ കഷ്ടപ്പെടുന്നത് തന്റെ ശ്രദ്ധയിൽപ്പെട്ടെന്ന് ബാഷ പറഞ്ഞു. അതുകൊണ്ട് തന്റെ ഭൂമിയുടെ ഒരു ഭാഗം നൽകാൻ തീരുമാനിച്ചെന്നും തന്റെ കുടുംബാംഗങ്ങൾ എല്ലാവരും ഇതിനോട് യോജിച്ചെന്നും പറഞ്ഞ അദ്ദേഹം ഇത് സമൂഹത്തിന് ഒരു സഹായമാകുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
advertisement
അതേസമയം, ക്ഷേത്രത്തിന്റെ നിർമാണം നടന്നു കൊണ്ടിരിക്കുകയാണെന്ന് ക്ഷേത്ര ട്രസ്റ്റി ഭൈർ ഗൗഡ പറഞ്ഞു. പൂർണ ഹൃദയത്തോടെയാണ് എച്ച് എം ജി ബാഷ ക്ഷേത്രം നിർമിക്കുന്നതിന് വേണ്ടി ഭൂമി നൽകി. ക്ഷേത്രത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. ക്ഷേത്രം നിർമിക്കുന്നതിന് വേണ്ടി അദ്ദേഹം ഭൂമി നൽകിയതിൽ വളരെ സന്തോഷം ഉണ്ടെന്നും ഗൗഡ പറഞ്ഞു. ഇതിനിടയിൽ, ബാഷയ്ക്ക് അനുമോദനം അർപ്പിച്ച് പ്രധാന റോഡിന്റെ അരികിൽ പോസ്റ്റർ സ്ഥാപിച്ചിട്ടുണ്ട്.