Local Body Elections 2020 | വോട്ട് ചെയ്ത ചിത്രങ്ങൾ പങ്കുവച്ച് സീരിയൽ നടി; വോട്ട് ചെയ്യാൻ അയ്യപ്പനും ക്യൂവിൽ ഉണ്ടല്ലോയെന്ന് കമന്റുകൾ

Last Updated:

'വോട്ട് ചെയ്യാൻ ക്യൂവിൽ അയ്യപ്പനും ഉണ്ടല്ലോ' എന്നായിരുന്നു ആ ചിത്രത്തിന് വന്ന രസകരമായ ഒരു കമന്റ്.

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടന്നു. അഞ്ചു ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്  നടന്നത്. സിനിമ - സീരിയൽ താരങ്ങളും തങ്ങൾ വോട്ട് രേഖപ്പെടുത്തിയതിന്റെ ചിത്രങ്ങളും മറ്റും സോഷ്യൽ  മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് വാർത്തകൾക്ക് ഒപ്പം തന്നെ ശ്രദ്ധേയമാണ് ഇത്തരത്തിലുള്ള 'താരവോട്ട്' വാർത്തകളും.
തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതിനു ശേഷം സീരിയൽ താരം ഉമാ നായർ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. 'എന്റെ അവകാശം ഞാനും രേഖപ്പെടുത്തി' എന്ന കുറിപ്പോടെയാണ് ഇൻസ്റ്റഗ്രാമിൽ താരം ചിത്രം പങ്കുവച്ചിരിക്കുന്നത്.
You may also like:കുഞ്ഞിന് ഈ രണ്ടു പേരുകളിൽ ഏതെങ്കിലും ഒന്ന് നൽകണം; എങ്കിൽ 60 വർഷത്തേക്ക് ഡോമിനോസ് പിസ നൽകും [NEWS]മുഖക്കുരുവിന്റെ സ്പെഷ്യലിസ്റ്റ് ഡോക്ടർ ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി; മുഖക്കുരു മാറ്റാനുള്ള 'മരുന്ന്' വീട്ടിൽ തന്നെയുണ്ട് [NEWS] Kerala Lottery Result Win Win W-593 Result | വിൻ വിൻ W-593 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ [NEWS]
രണ്ടു ചിത്രങ്ങളാണ് നടി വോട്ട് രേഖപ്പെടുത്തിയതിനു ശേഷം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. വോട്ട് ചെയ്യാനായി ക്യൂവിൽ നിൽക്കുന്ന ചിത്രവും വോട്ട് രേഖപ്പെടുത്തിയതിനു ശേഷം മഷി പുരട്ടിയ വിരലിന്റെ ചിത്രവുമാണ് പങ്കു വച്ചത്. എന്നാൽ, ഈ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടാൻ വേറൊരു കാരണം കൂടിയുണ്ട്.
advertisement
വോട്ട് രേഖപ്പെടുത്താനായി ക്യൂവിൽ നിൽക്കുന്ന താരത്തിന്റെ സമീപത്തായി അയ്യപ്പന്റെ ചിത്രമുണ്ട്. ഇതാണ് ചർച്ചയായത്. 'വോട്ട് ചെയ്യാൻ ക്യൂവിൽ അയ്യപ്പനും ഉണ്ടല്ലോ' എന്നായിരുന്നു ആ ചിത്രത്തിന് വന്ന രസകരമായ ഒരു കമന്റ്.
വാനമ്പാടി എന്ന സീരിയലിലൂടെയാണ് ഉമാ നായർ ശ്രദ്ധേയയായത്. കോടതി സമക്ഷം ബാലൻ വക്കീൽ, എടക്കാട് ബറ്റാലിയൻ എന്നീ സിനിമകളിലും ശ്രദ്ധേയവേഷങ്ങൾ ചെയ്തിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Local Body Elections 2020 | വോട്ട് ചെയ്ത ചിത്രങ്ങൾ പങ്കുവച്ച് സീരിയൽ നടി; വോട്ട് ചെയ്യാൻ അയ്യപ്പനും ക്യൂവിൽ ഉണ്ടല്ലോയെന്ന് കമന്റുകൾ
Next Article
advertisement
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
  • റാഷിദ് ഖാൻ തന്റെ രണ്ടാം വിവാഹം ഔദ്യോഗികമായി സ്ഥിരീകരിച്ചു, ഓഗസ്റ്റിൽ വിവാഹം കഴിച്ചതായി അറിയിച്ചു.

  • ചാരിറ്റി പരിപാടിയിൽ ഭാര്യയോടൊപ്പം കണ്ടതിനെ തുടർന്ന് റാഷിദ് ഖാന്റെ വിവാഹം സംബന്ധിച്ച അഭ്യൂഹങ്ങൾ ഉയർന്നു.

  • ഭാര്യയുടെ സ്വകാര്യത മാനിക്കുന്നതിനായി റാഷിദ് ഖാൻ ഭാര്യയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല.

View All
advertisement