TRENDING:

ഹൈബി ഈഡന്റെ 'കൊച്ചി തലസ്ഥാനം'; കോൺഗ്രസിന്റെ നിലപാടല്ലെന്ന് വിഡി സതീശൻ

Last Updated:

ബിൽ പിൻവലിക്കാൻ ഹൈബിയോട് ആവശ്യപ്പെട്ടതായും വിഷയത്തിൽ ഹൈബിയെ അതൃപ്‍തി അറിയിച്ചതായും പ്രതിപക്ഷ നേതാവ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡൻ എംപിയുടെ ആവശ്യം തള്ളി ഭരണ പ്രതിപക്ഷ നേതാക്കൾ. തലസ്ഥാന മാറ്റം കോൺഗ്രസിന്റെ നിലപാടല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. തലസ്ഥാനമാറ്റം ആവശ്യപ്പെട്ടുള്ള ഹൈബി ഈഡൻ എംപിയുടെ സ്വകാര്യ ബില്ല് സിപിഎം ആയുധമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം മണത്ത കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയത്. ബിൽ പിൻവലിക്കാൻ ഹൈബിയോട് ആവശ്യപ്പെട്ടതായും വിഷയത്തിൽ ഹൈബിയെ അതൃപ്‍തി അറിയിച്ചതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.
news 18
news 18
advertisement

Also Read- ‘വി.മുരളീധരന്‍ ചിലപ്പന്‍കിളിയെ പോലെ; കേരളത്തില്‍ വരുന്നത് തന്നെ പ്രസ്താവനയിറക്കാന്‍’; മന്ത്രി വി.ശിവന്‍കുട്ടി

ആവശ്യം അപ്രായോഗികവും അനവസരത്തിലുമെന്ന് ശശി തരൂരും അടൂർ പ്രകാശും വിമർശിച്ചു. ഹൈബി പാർട്ടിയോട് ചോദിക്കാതെ ബിൽ അവതരിപ്പിച്ചത് തെറ്റാണെന്നും എല്ലാ എംപിമാരും അവരുടെ മണ്ഡലങ്ങളിലേക്ക് തലസ്ഥാനം ആവശ്യപെട്ടാൽ എന്താകും സ്ഥിതിയെന്നും കെ മുരളീധരൻ തുറന്നടിച്ചു.

Also Read- ഹൈബി ഈഡന്‍ പ്രാദേശികമായ വികാരം കത്തിക്കുന്നത് എന്തിന്‍റെ പിൻബലത്തിലാണ്; തലസ്ഥാന മാറ്റ വിവാദത്തില്‍ എ.കെ ബാലന്‍

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തലസ്ഥാനം മാറ്റണമെന്ന ബിൽ ഗൗരവത്തിൽ എടുക്കേണ്ടതില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. വിഷയം ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും വിവാദങ്ങളിൽ നിന്ന് ശ്രദ്ധമാറ്റാൻ ആണ് സർക്കാർ ശ്രമമെന്നും കെ എസ് ശബരീനാഥൻ ന്യൂസ് 18 നോട് പറഞ്ഞു. പാർട്ടി നേതൃത്വം കൈവിട്ടതോടെ ഹൈബി ഈഡൻ ബിൽ പിൻവലിക്കുമോ എന്ന ആകാംക്ഷയാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഹൈബി ഈഡന്റെ 'കൊച്ചി തലസ്ഥാനം'; കോൺഗ്രസിന്റെ നിലപാടല്ലെന്ന് വിഡി സതീശൻ
Open in App
Home
Video
Impact Shorts
Web Stories