'വി.മുരളീധരന്‍ ചിലപ്പന്‍കിളിയെ പോലെ; കേരളത്തില്‍ വരുന്നത് തന്നെ പ്രസ്താവനയിറക്കാന്‍'; മന്ത്രി വി.ശിവന്‍കുട്ടി
- Published by:Arun krishna
- news18-malayalam
Last Updated:
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ അപഹസിക്കാൻ എന്ത് അനുഭവസമ്പത്താണ് വി. മുരളീധരന് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി.ശിവന്‍കുട്ടി. വി.മുരളീധരന്‍ ചിലപ്പൻകിളിയേപ്പോലെ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുകയാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ അപഹസിക്കാൻ എന്ത് അനുഭവസമ്പത്താണ് വി. മുരളീധരന് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. വി. മുരളീധരൻ കേരളത്തിൽ വരുന്നതുതന്നെ പ്രസ്താവന ഇറക്കാനാണെന്നും മുരളീധരൻ മുൻകൈയെടുത്തു കൊണ്ടുവന്ന ഏതെങ്കിലും ഒരു പദ്ധതിയുടെ പേര് പറയാമോ എന്നും ശിവന്‍കുട്ടി ചോദിച്ചു.
കേരളത്തിലെ ഏറ്റവും വലിയ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയാണ് എം.വി. ഗോവിന്ദൻ മാസ്റ്റർ. ആ ഗോവിന്ദൻ മാസ്റ്ററെ കുറിച്ചാണ് വി. മുരളീധരൻ ആക്ഷേപകരമായ കാര്യങ്ങൾ പറയുന്നത്. മുരളീധരന് പൊതുജന പിന്തുണയില്ല. ജനകീയ തെരഞ്ഞെടുപ്പുകളിൽ എപ്പോഴും പരാജയം അനുഭവിച്ചിട്ടുള്ള രാഷ്ട്രീയക്കാരനാണ് വി. മുരളീധരൻ, ശിവൻകുട്ടി പറഞ്ഞു.
advertisement
ഏകീകൃത സിവിൽ കോഡ് ബിജെപിയുടെ തെരഞ്ഞെടുപ്പ് അജൻഡയാണ്. സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ഗൂഢതന്ത്രം ഇതിന് പിന്നിലുണ്ട്. അത് കേരളത്തിൽ വിലപ്പോകില്ല. ഒറ്റക്കെട്ടായി കേരളം ഇതിനെ ചെറുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
July 02, 2023 7:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വി.മുരളീധരന്‍ ചിലപ്പന്‍കിളിയെ പോലെ; കേരളത്തില്‍ വരുന്നത് തന്നെ പ്രസ്താവനയിറക്കാന്‍'; മന്ത്രി വി.ശിവന്‍കുട്ടി