ഹൈബി ഈഡന്‍ പ്രാദേശികമായ വികാരം കത്തിക്കുന്നത് എന്തിന്‍റെ പിൻബലത്തിലാണ്; തലസ്ഥാന മാറ്റ വിവാദത്തില്‍ എ.കെ ബാലന്‍

Last Updated:

തലസ്ഥാനം മാറ്റണമെന്ന എംപിയുടെ ആവശ്യം കെപിസിസിയുടെ തീരുമാനമാണോ എന്ന് വ്യക്തമാക്കണമെന്നും എ.കെ ബാലൻ പറഞ്ഞു. 

എ.കെ ബാലന്‍
എ.കെ ബാലന്‍
തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനം കൊച്ചിയാക്കണമെന്ന സ്വകാര്യ ബില്ലില്‍ ഹൈബി ഈഡന്‍ എംപിക്കെതിരെ സിപിഎം നേതാവ് എ.കെ ബാലൻ. ഹൈബി ഈഡന്‍ പ്രാദേശികമായ വികാരം കത്തിക്കുന്നത് എന്തിൻറെ പിൻബലത്തിലാണെന്ന് എകെ ബാലൻ ചോദിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്തെ ഒരു വിഭാഗത്തെ സ്വാധീനിക്കാനുള്ള ശ്രമമാണിത്. തലസ്ഥാനം മാറ്റണമെന്ന എംപിയുടെ ആവശ്യം കെപിസിസിയുടെ തീരുമാനമാണോ എന്ന് വ്യക്തമാക്കണമെന്നും എ.കെ ബാലൻ പറഞ്ഞു.
കേരളത്തിന്‍റെ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ സ്വകാര്യബില്ലിനെതിരെ എതിര്‍പ്പ് ഉയര്‍ത്തി വിവിധ രാഷ്ട്രീയ നേതാക്കള്‍ രംഗത്തുവന്നിരുന്നു. ഹൈബി ഈഡന്റെ ആവശ്യം പരിഗണിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ആവശ്യം നിരാകരിക്കണമെന്ന് കേരളം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും.
advertisement
സംസ്ഥാന തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹൈബി ഈഡന്റെ സ്വകാര്യ ബില്ലിനെ പൂർണമായി പിന്തുണയ്ക്കാതെ കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാൻ. തലസ്ഥാന മാറ്റം അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ബെന്നി ബെഹനാൻ പറഞ്ഞു. ബില്ല് അവതരിപ്പിച്ചതിൽ ഹൈബി ഈഡിനെ കുറ്റപ്പെടുത്തുന്നില്ല.ബിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ചപ്പോൾ അദ്ദേഹം അത് പ്രയോജനപ്പെടുത്തി. ആ ശ്രമത്തെ പിന്തുണയ്ക്കുന്നു. ഹൈബി ഈഡൻ എറണാകുളത്തിന്റെ എംപി ആയതിനാലാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നും ബെന്നി ബെഹന്നാൻ പറഞ്ഞു.
advertisement
ഹൈബി ഈഡൻ എംപിയുടെ സ്വകാര്യബില്ലിന്റെ പിന്നിലുള്ളത് ഗൂഢ താല്പര്യമെന്ന്  മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. ഇക്കാര്യത്തിൽ കേരളത്തിലെ സുവ്യക്തമായ നിലപാടുണ്ട്. ഇക്കാര്യം സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് മാറ്റി സ്ഥാപിക്കുന്നത് ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യതയെക്കുറിച്ച് ഏവർക്കും അറിയാവുന്നതാണ്. കേരളത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി വിടാനുള്ള ഗൂഢനീക്കം ആണോ ഇത് എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാവില്ലെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഹൈബി ഈഡന്‍ പ്രാദേശികമായ വികാരം കത്തിക്കുന്നത് എന്തിന്‍റെ പിൻബലത്തിലാണ്; തലസ്ഥാന മാറ്റ വിവാദത്തില്‍ എ.കെ ബാലന്‍
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement