എറണാകുളം ഞാറയ്ക്കലിൽ സി പി ഐ ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെയാണ് അക്രമം നടന്നത്. കൊടി മരവും ഫ്ലക്സും വലിച്ചു കീറുകയും കസേര ഉൾപ്പെടെ നശിപ്പിക്കുകയും ചെയ്തു. സി പി ഐ ലോക്കൽ സെക്രട്ടറിക്കും മണ്ഡലം സെക്രട്ടറിക്കും പരിക്കേറ്റു. സി പി എം ഞാറയ്ക്കൽ ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിനിടെയാണ് ആക്രമണം ഉണ്ടയത്. സംഭവത്തിൽ ഏരിയ സെക്രട്ടറി പ്രിനിൽ, സാബു, സൂരജ്, സുനിൽ ഹരി ഹരീന്ദ്രൻ ഷിനിൽ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.
advertisement
Also Read- മദ്യപിച്ച് ബസോടിച്ച 7 ഡ്രൈവർമാരും 5 കണ്ടക്ടർമാരും തൃശൂരിൽ കസ്റ്റഡിയിൽ
പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാണ്. സിപിഎം ഏരിയ സെക്രട്ടറിക്കെതിരെ നടപടി വേണമെന്ന് സി പി ഐ ജില്ല സെക്രട്ടറി പി രാജു ആവശ്യപ്പെട്ടു. പാർട്ടി ഓഫീസിന് നേരെ ആക്രമണം നടത്തുന്ന നയം സിപിഎം തിരുത്തണം.. വിഷയം മുന്നണിയെ അറിച്ചിട്ടുണ്ടെന്നും പി രാജു പറഞ്ഞു.
Also Read- കോഴിക്കോട് സംഗീത പരിപാടിക്കിടെ സംഘർഷം: ഒരാൾ അറസ്റ്റിൽ,50 പേർക്കെതിരെ കേസ്, സംഘാടകർക്കെതിരേയും കേസ്
ഞാറയ്ക്കൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് - സിപിഐ സഖ്യമാണ് വിജയിച്ചത്. കേരള കോൺഗ്രസ് എമ്മുമായി സഖ്യം ചേർന്ന സിപിഎം തെരഞ്ഞെടുപ്പിന് മുൻപ് ഘടകകക്ഷിയായ സിപിഐയോട് കൂടിയാലോചന പോലും നടത്തിയിരുന്നില്ലെന്നാണ് ആരോപണം. തുടർന്നാണ് കോൺഗ്രസ്സുമായി സഖ്യം രൂപീകരിച്ച് മത്സരിച്ചത്.