ഇന്റർഫേസ് /വാർത്ത /Kerala / മട്ടന്നൂർ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്: UDF സീറ്റ് ഇരട്ടിയാക്കി; LDF 7 വാർഡ് കുറഞ്ഞു; BJPക്ക് ടൗൺ വാർഡ് നഷ്ടമായത് 12 വോട്ടിന്

മട്ടന്നൂർ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്: UDF സീറ്റ് ഇരട്ടിയാക്കി; LDF 7 വാർഡ് കുറഞ്ഞു; BJPക്ക് ടൗൺ വാർഡ് നഷ്ടമായത് 12 വോട്ടിന്

കഴിഞ്ഞ തവണത്തേക്കാൾ 7 സീറ്റുകൾ കുറഞ്ഞെങ്കിലും 21 ഇടത്ത് വിജയിച്ച് എൽഡിഎഫിന് ഭൂരിപക്ഷം ഉറപ്പിക്കാനായി

കഴിഞ്ഞ തവണത്തേക്കാൾ 7 സീറ്റുകൾ കുറഞ്ഞെങ്കിലും 21 ഇടത്ത് വിജയിച്ച് എൽഡിഎഫിന് ഭൂരിപക്ഷം ഉറപ്പിക്കാനായി

കഴിഞ്ഞ തവണത്തേക്കാൾ 7 സീറ്റുകൾ കുറഞ്ഞെങ്കിലും 21 ഇടത്ത് വിജയിച്ച് എൽഡിഎഫിന് ഭൂരിപക്ഷം ഉറപ്പിക്കാനായി

  • Share this:

കണ്ണൂർ: മട്ടന്നൂർ നഗരസഭയിൽ എൽ ഡി എഫ് ഭരണം നിലനിർത്തി. എന്നാൽ കഴിഞ്ഞതവണത്തെ അപേക്ഷിച്ച് യുഡിഎഫ് സീറ്റുകൾ ഇരട്ടിയാക്കി. ആകെ 35 വാർഡുകളുള്ള മട്ടന്നൂർ നഗരസഭയിൽ 21 ഇടത്ത് എൽഡിഎഫും 14 ഇടത്ത് യുഡിഎഫും ജയിച്ചു. കഴിഞ്ഞ തവണത്തേക്കാൾ 7 സീറ്റുകൾ കുറഞ്ഞെങ്കിലും 21 ഇടത്ത് വിജയിച്ച് എൽഡിഎഫിന് ഭൂരിപക്ഷം ഉറപ്പിക്കാനായി. എട്ടു സീറ്റുകൾ പിടിച്ചെടുത്ത് യു ഡി എഫ് നഗരസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ നിലമെച്ചപ്പെടുത്തി.

പോറോറ, ഏളന്നൂർ, ആണിക്കരി, പെരിഞ്ചേരി, ഇല്ലം ഭാഗം, കളറോഡ്,  മരുതായി,  മേറ്റടി എന്നീ വാർഡുകളാണ് യു ഡി എഫ് പിടിച്ചെടുത്തത്. കയനി വാർഡ് ഇത്തവണ യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു.

ബിജെപിക്ക് മൂന്നിടങ്ങളിൽ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും അക്കൗണ്ട് തുറക്കാൻ ആയില്ല. മട്ടന്നൂർ ടൗൺ വാർഡിൽ ബിജെപി സ്ഥാനാർത്ഥി എ മധുസൂദനൻ യു ഡി എഫ് സ്ഥാനാർത്ഥി കെ വി പ്രശാന്തിനോട് 12 വോട്ടുകൾക്കൾക്ക് പരാജയപ്പെട്ട് രണ്ടാം സ്ഥാനത്ത് എത്തി.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

മട്ടന്നൂർ നഗരസഭയിൽ ഭരണം നിലനിർത്താൻ ആയതിന്റെ ആശ്വാസത്തിലാന്ന് 'എൽഡിഎഫ് . നഗരസഭയിൽ സീറ്റ് ഇരട്ടിയാക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് യുഡിഎഫ് ക്യാമ്പ്.

എൽഡിഎഫ് ജയിച്ച 21 വാർഡുകൾ

1. കീച്ചേരി

2. കല്ലൂർ

3. മുണ്ടയോട്

4. പെരുവയൽക്കരി

5. കായലൂർ

6. കോളാരി

7. പരിയാരം

8. അയ്യല്ലൂർ

9. ഇടവേലിക്കൽ

10. പഴശ്ശി

11. ഉരുവച്ചാൽ

12. കരേറ്റ

13. കുഴിക്കൽ

14. കയനി

15. ദേവർകാട്

16. കാര

17. നെല്ലൂന്നി

18. മലക്കുതാഴെ

19. എയർപോർട്ട്

20 ഉത്തിയൂർ

21 നാലങ്കേരി

യുഡിഎഫ് ജയിച്ച 14 വാർഡുകൾ

1. മണ്ണൂർ

2. പൊറോറ

3. ഏളന്നൂർ

4. ആണിക്കരി

5. കളറോഡ്

6. ബേരം

7. പെരിഞ്ചേരി

8. ഇല്ലംഭാഗം

9. മട്ടന്നൂർ

10. ടൗൺ

11. പാലോട്ടുപള്ളി

12. മിനി നഗർ

13. മരുതായി

14. മേറ്റടി

മട്ടന്നൂർ എച്ച് എച്ച് എസ് എസിലാണ് വോട്ടെണ്ണല്‍ നടന്നത്. പൊതുതിരഞ്ഞെടുപ്പിൽ 84.61 ശതമാനമായിരുന്നു പോളിംഗ്. ആകെയുള്ള 38811 വോട്ടർമാരിൽ 32837 പേരാണ് വോട്ട് ചെയ്തു. 35 വാർഡുകളിലുമായി 111 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. ഇത്തവണ പോസ്റ്റൽ ബാലറ്റിന് ആരും അപേക്ഷിച്ചിരുന്നില്ല. ഇത്തവണ ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം വാർഡ് 34 മേറ്റടിയിലാണ് 95.13 ശതമാനം. വാർഡ് 1 മണ്ണൂർ (91.1), വാർഡ് 2 പൊറോറ (91.71), വാർഡ് 13 പരിയാരം (91.27) എന്നീ വാർഡുകളിലും അടക്കം നാല് വാർഡുകളിൽ പോളിംഗ് 90 ശതമാനം കടന്നു. 31 വാർഡുകളിൽ പോളിംഗ് 80 ശതമാനം കടന്നു. ഏറ്റവും കുറവ് പോളിംഗ് വാർഡ് 28 മട്ടന്നൂരിലാണ് 72.35 ശതമാനം.

പോളിങ് ദിനത്തില്‍ നാലാങ്കേരി, മിനി നഗർ തുടങ്ങിയ വാർഡുകളിൽ എൽഡിഎഫ് - യുഡിഎഫ് പ്രവർത്തകർ തമ്മിൽ നേരിയ തോതിൽ വാക്കേറ്റം നടന്നിരുന്നു. തുടര്‍ന്ന് പോലീസ് ഇടപെട്ട് ഇരുവിഭാഗത്തെയും പിരിച്ചുവിടുകയായിരുന്നു. ഏഴാം വാർഡിലെ മട്ടന്നൂർ പോളിടെക്ക്നിക്ക് ബൂത്തിൽ കള്ള വോട്ട് ചെയ്യാൻ ശ്രമിച്ചെന്ന ആരോപണത്തിൽ പോലീസ് ഒരാളെ കസ്റ്റഡിയിൽ എടുത്തിരുന്നു. എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗും വീഡിയോഗ്രാഫിയുമുണ്ടായിരുന്നു. പ്രശ്നബാധിത ബൂത്തുകളിൽ കൂടുതൽ പോലീസ് സേനയെ വിന്യസിച്ചിരുന്നു.

First published:

Tags: Kerala Local body Election, Ldf, Mattannur, Udf