TRENDING:

കൊല്ലത്ത് ആ‍ർഎസ്എസ് നേതാവിന്റെ വീടിന് നേരെ ആക്രമണം; വീടിന്റെ ചുറ്റുമതിലും ഗേറ്റും വാഹനമിടിച്ച് തകർത്തു

Last Updated:

ആക്രമണത്തിന് പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി- ആർഎസ്എസ് നേതാക്കൾ ആരോപിച്ചു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: തദ്ദേശതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ കൊല്ലം കുരീപ്പുഴയിൽ ഒരു സംഘം ആളുകൾ ആർഎസ്എസ് നേതാവിന്റെ വീട് ആക്രമിച്ചു. ഇതിന് പിന്നാലെ രാത്രിയോടെ കൊല്ലം ഏരൂരിൽ സിപിഎം - ബിജെപി പ്രവർത്തകരും ഏറ്റുമുട്ടി.
advertisement

Also Read- പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ 21ന്; അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് 28നും 30നും

തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വൈകിട്ടോടെയാണ് കുരീപ്പുഴയിലെ ആർഎസ്എസ് നേതാവ് രതീഷിന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. മിനി ലോറിയിലെത്തിയ സംഘം വീടിന്റെ ചുറ്റുമതിലും ഗേറ്റും വാഹനമിടിച്ച് തകർക്കുകയായിരുന്നു. വീടിന്റെ ജനൽ ചില്ലുകളും സംഘം അടിച്ചു തകർത്തു. ആക്രമണത്തിന് പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി- ആർഎസ്എസ് നേതാക്കൾ ആരോപിച്ചു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

advertisement

Also Read- Road Accident | ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു

ഏരൂരിലുണ്ടായ മറ്റൊരു സംഭവത്തിൽ ബിജെപി- ഇടതുമുന്നണി പ്രവർത്തകർ ഏറ്റുമുട്ടി. കൊല്ലം ഏരൂർ പഞ്ചായത്തിലെ പതിനാലാം വാർഡിലാണ് തെറഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ഇരുവിഭാഗവും ഏറ്റുമുട്ടിയത്. പ്രവർത്തകർ തമ്മിൽ കൈയ്യാങ്കളിയുണ്ടായതിന് പിന്നാലെ പൊലീസ് സ്ഥലത്ത് എത്തി എല്ലാവരേയും പിരിച്ചു വിട്ടു.

Also Read- താമര ചിഹ്നത്തിൽ മത്സരിച്ച സിപിഎം മുൻ ഏരിയ സെക്രട്ടറി പി.എസ് സുമന് കൊല്ലത്ത് വിജയം

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സ്ഥലത്ത് നിലവിൽ വൻപൊലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്. സിപിഎമ്മിന്റെ മുൻ ഏരിയ സെക്രട്ടറിയായിരുന്ന പി എസ് സുമൻ പാർട്ടി വിട്ട് ബിജെപിയിൽ ചേരുകയും ഈ വാർഡിലെ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചു ജയിക്കുകയും ചെയ്തിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലത്ത് ആ‍ർഎസ്എസ് നേതാവിന്റെ വീടിന് നേരെ ആക്രമണം; വീടിന്റെ ചുറ്റുമതിലും ഗേറ്റും വാഹനമിടിച്ച് തകർത്തു
Open in App
Home
Video
Impact Shorts
Web Stories