Kerala Local Body Election 2020 Result | താമര ചിഹ്നത്തിൽ മത്സരിച്ച സിപിഎം മുൻ ഏരിയ സെക്രട്ടറി പി.എസ് സുമന് കൊല്ലത്ത് വിജയം
Kerala Local Body Election 2020 Result | താമര ചിഹ്നത്തിൽ മത്സരിച്ച സിപിഎം മുൻ ഏരിയ സെക്രട്ടറി പി.എസ് സുമന് കൊല്ലത്ത് വിജയം
ഏരൂർ പഞ്ചായത്തിലെ പതിനാലാം വാർഡ് കാലങ്ങളായി ഇടതു പക്ഷത്തിന്റെ കുത്തക സീറ്റായിരുന്നു. മൂന്നു വർഷം മുമ്പാണ് സി പി എമ്മുമായി സുമൻ തെറ്റിയത്. പിന്നീട് ബി ജെ പിയുമായി അടുക്കുകയായിരുന്നു.
കൊല്ലം: താമര ചിഹ്നത്തിൽ മത്സരിച്ച സി പി എം മുൻ ഏരിയ സെക്രട്ടറി പി എസ് സുമന് കൊല്ലത്ത് ജയം. കൊല്ലം ഏരൂർ പഞ്ചായത്തിൽ നിന്നുമാണ് പി എസ് സുമൻ ജനവിധി തേടിയത്. സി പി എം അഞ്ചൽ മുൻ ഏരിയ സെക്രട്ടറി ആയിരുന്നു.
ഏരൂർ പഞ്ചായത്തിലെ പതിനാലാം വാർഡിൽ നിന്നാണ് സുമൻ വിജയം നേടിയത്. സി പി എം വിട്ട് ബി ജെ പിയിൽ എത്തിയ സുമൻ ഇത്തവണ ജനവിധി തേടിയത് താമര ചിഹ്നത്തിൽ ആയിരുന്നു.
കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ സി പി എമ്മിന്റെ മുഖമായിരുന്നു സുമൻ. സി പി ഐ നേതാവും പുനലൂർ മുൻ എം എൽ എയുമായ പി കെ ശ്രീനിവാസന്റെ മകനാണ് സുമൻ. സി പി ഐ മുൻ എം എൽ എ കൂടിയായ പി എസ് സുപാലിന്റെ സഹോദരൻ കൂടിയാണ് സുമൻ.
ഏരൂർ പഞ്ചായത്തിലെ പതിനാലാം വാർഡ് കാലങ്ങളായി ഇടതു പക്ഷത്തിന്റെ കുത്തക സീറ്റായിരുന്നു. മൂന്നു വർഷം മുമ്പാണ് സി പി എമ്മുമായി സുമൻ തെറ്റിയത്. പിന്നീട് ബി ജെ പിയുമായി അടുക്കുകയായിരുന്നു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.