TRENDING:

ആറ്റുകാല്‍ പൊങ്കാല: തിരുവനന്തപുരത്ത് 24 മണിക്കൂര്‍ മദ്യനിരോധനം

Last Updated:

പൊങ്കാലയുടെ തലേ ദിവസമായ മാർച്ച് രണ്ടിന് വൈകിട്ട് 6 മണി മുതൽ പൊങ്കാല ദിവസമായ മാർച്ച് മൂന്നിന് വൈകിട്ട് 6 മണിവരെയാണ് മദ്യനിരോധനം

advertisement
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ മുഴുവൻ വാർഡുകളിലും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലും മദ്യനിരോധനം ഏർപ്പെടുത്തി. പൊങ്കാലയുടെ തലേ ദിവസമായ മാർച്ച് രണ്ടിന് വൈകിട്ട് 6 മണി മുതൽ പൊങ്കാല ദിവസമായ മാർച്ച് മൂന്നിന് വൈകിട്ട് 6 മണിവരെയാണ് മദ്യനിരോധനം.
ആറ്റുകാൽ പൊങ്കാല (File Photo)
ആറ്റുകാൽ പൊങ്കാല (File Photo)
advertisement

ഭക്ഷ്യശാലകൾക്ക് കർശന നിർദേശങ്ങൾ

തിരുവനന്തപുരം നഗരത്തിലെ ഭക്ഷ്യശാലകൾക്ക് കർശന നിർദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പും രംഗത്തെത്തി. എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ ലൈസൻസിന്റെ രജിസ്‌ട്രേഷൻ പകർപ്പ് പ്രദർശിപ്പിക്കേണ്ടതാണ്. സ്ഥാപനത്തിലെ എല്ലാ ജീവനക്കാരുടെയും മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പരിശോധനാ സമയത്ത് ഹാജരാക്കേണ്ടതാണ്. സ്ഥാപനത്തിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാര സർട്ടിഫിക്കറ്റും ഹാജരാക്കണം.

ഇതും വായിക്കുക: ആറ്റുകാൽ പൊങ്കാല; റെയിൽവേ ടിക്കറ്റ് ബുക്കിംഗ് എളുപ്പമാക്കുന്നതിന് തിരുവനന്തപുരത്ത് അധിക ടിക്കറ്റ് കൗണ്ടറുകൾ

ബോധവത്കരണ ക്ലാസ്

പൊങ്കാലയോട് അനുബന്ധിച്ച് ഭക്ഷ്യസംരക്ഷകർ, പാചകത്തൊഴിലാളികൾ എന്നിവർക്കായി ഫെബ്രുവരി 19ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ബോധവത്കരണ ക്ലാസ് നടത്തും. ഉത്സവത്തോട് അനുബന്ധിച്ച് അന്നദാനം, ലഘുഭക്ഷണം, ശീതളപാനീയം, ദാഹജലവിതരണം എന്നിവ നടത്തുന്ന സ്ഥാനപങ്ങളും സംഘടനകളും വ്യക്തികളും മുൻകൂറായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷൻ എടുക്കേണ്ടതാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: In view of the Attukal Pongala festival, the district administration has announced a 24-hour liquor ban across Thiruvananthapuram . The ban will be effective from 6:00 PM on March 2 until 6:00 PM on March 3. Coverage Areas: All wards under the Thiruvananthapuram Corporation limits. The Vellar ward in Venganoor Grama Panchayat.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആറ്റുകാല്‍ പൊങ്കാല: തിരുവനന്തപുരത്ത് 24 മണിക്കൂര്‍ മദ്യനിരോധനം
Open in App
Home
Video
Impact Shorts
Web Stories