വനത്തോട് ചേർന്ന മൈതാനത്ത് പന്ത് കളിക്കുന്ന കുട്ടികളുടെ ഇടയിലേക്കാണ് കുട്ടിക്കൊമ്പൻ ആദ്യമെത്തിയത്.
വിവരം അറിഞ്ഞെത്തിയ വനപാലകർ പലതവണ കാട് കയറ്റാൻ ശ്രമിച്ചെങ്കിലും രണ്ട് മാസം പ്രായമുള്ള കൂട്ടികൊമ്പൻ നാട്ടിലേക്ക് തന്നെ തിരികെയെത്തി. ഒടുവിൽ നെല്ലിക്കുത്ത് ഫോറസ്റ്റ് സ്റ്റേഷൻ ഔട്ട് പോസ്റ്റിലെ മുറിയിൽ താമസിപ്പിക്കുകയായിരുന്നു.
advertisement
കോഴിക്കോട് വനം വകുപ്പ് വെറ്റിനറി സർജൻ അരുൺ സത്യൻ നെല്ലിക്കുത്ത് ക്വാർട്ടേഴ്സിൽ ക്യാമ്പ് ചെയ്താണ് കുട്ടികൊമ്പനെ പരിപാലിച്ച് വന്നിരുന്നത്. തിരുവനന്തപുരം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് പ്രകാരം കോന്നി ആന വളർത്തൽ കേന്ദ്രത്തിലേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും അത്രയും ദൂരം സഞ്ചരിക്കാനുള്ള ആരോഗ്യസ്ഥിതി ഇല്ലാത്തതിനാൽ വയനാട് മുത്തങ്ങ ആന വളർത്തൽ കേന്ദ്രത്തിലേക്ക് മാറ്റാൻ തീരുമാനിച്ചു.
MA Yusuff Ali | ഹെലികോപ്റ്റർ അപകടത്തിൽ പരിക്ക് പറ്റിയ എം എ യൂസഫലിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി
ഓരോ ദിവസവും പത്ത് ലിറ്റർ ലാക്റ്റോജനും ഗ്ലൂക്കോസും മെഡിസിനും നൽകിയാണ് ഡോക്ടറും വനം വകുപ്പ് ജീവനക്കാരും താൽക്കാലിക വാച്ചർമാരും 33 ദിവസമായി കുട്ടിക്കൊമ്പനെ സംരക്ഷിക്കുന്നത്. നെല്ലിക്കുത്ത് ഫോറസ്റ്റ് ക്വാർട്ടേഴ്‌സിലെ സിമന്റ് തറയിട്ട മുറിയിൽ രാത്രിയിൽ റബ്ബർ മാറ്റ് വിരിച്ച് നൽകും.
ക്ഷീണിതനായിരുന്നെങ്കിലും ഓരോ ദിവസവും മികച്ച പരിപാലനം നൽകി ആരോഗ്യ സ്ഥിതി വീണ്ടെടുത്തു. തൊട്ടടുത്ത ദിവസം തന്നെ വയനാട് മുത്തങ്ങയിൽ നിന്ന് പ്രത്യേക വാഹനം എത്തിച്ച് കുട്ടിക്കൊമ്പനെ കൊണ്ടു പോകും.