ഇവയെ സംഘം പിടികൂടി പരിശോധനയ്ക്കായി മാറ്റി. ഈ വവ്വാലുകളിൽ നിപ വൈറസ് ഉണ്ടോയെന്ന പരിശോധനയാണ് നടക്കുക. നാളെ ജാനകിക്കാട്ടിലും വല സജ്ജമാക്കും.
Also Read- നിപ വൈറസിന്റെ ഉറവിടം കണ്ടെത്താൻ കേന്ദ്ര സംഘം; മരിച്ചയാളുടെ വീട് സന്ദർശിച്ചു
വൈറസിന്റെ ഉറവിടം കണ്ടെത്താൻ കുറ്റ്യാടിയിൽ കേന്ദ്ര സംഘം പരിശോധന നടത്തിയിരുന്നു. മരുതോങ്കര പഞ്ചായത്തിൽ നിപ ബാധിച്ച് മരിച്ച കള്ളാട് സ്വദേശിയുടെ വീടും പരിസരവും കേന്ദ്ര സംഘം സന്ദർശിച്ചു. ഇദ്ദേഹം പോയിരിക്കാൻ സാധ്യതയുള്ള സമീപത്തെ പറമ്പുകളും സന്ദർശിച്ചു.
advertisement
വവ്വാൽ സർവ്വേ ടീം അംഗമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സെന്റർ കേരള യൂണിറ്റിലെ ശാസ്ത്രജ്ഞൻ ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കുറ്റ്യാടിയിലെത്തിയത്. ഹനുൽ തുക്രൽ, എം. സന്തോഷ് കുമാർ, ഗജേന്ദ്രസിംഗ് എന്നിവരാണ് സംഘത്തിലുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
September 15, 2023 8:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Nipah | നിപ ഉറവിടം കണ്ടെത്താനായി വവ്വാലുകളെ പിടികൂടി; ജാനകിക്കാട്ടിലും വലവിരിക്കും