Nipah | നിപ വൈറസിന്റെ ഉറവിടം കണ്ടെത്താൻ കേന്ദ്ര സംഘം; മരിച്ചയാളുടെ വീട് സന്ദർശിച്ചു
- Published by:Naseeba TC
- news18-malayalam
Last Updated:
കേന്ദ്ര സംഘം വീടും പരിസരവും ബന്ധുവീടും മരിച്ച വ്യക്തി പോയിട്ടുണ്ടാകാൻ സാധ്യതയുള്ള സമീപത്തെ പറമ്പുകളും സന്ദർശിച്ചു
കോഴിക്കോട്: നിപ വൈറസിന്റെ ഉറവിടം കണ്ടെത്താൻ കോഴിക്കോട് കുറ്റ്യാടിയിൽ പരിശോധന നടത്തി കേന്ദ്ര സംഘം. നിപ ബാധിച്ച് മരിച്ച മരുതോങ്കര പഞ്ചായത്ത് കള്ളാട് സ്വദേശിയുടെ വീട്ടിലാണ് സന്ദർശനം നടത്തിയത്. കേന്ദ്ര സംഘം വീടും പരിസരവും ബന്ധുവീടും മരിച്ച വ്യക്തി പോയിട്ടുണ്ടാകാൻ സാധ്യതയുള്ള സമീപത്തെ പറമ്പുകളും സന്ദർശിച്ചു.
വവ്വാൽ സർവ്വേ ടീം അംഗമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സെന്റർ കേരള യൂണിറ്റിലെ ശാസ്ത്രജ്ഞൻ ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കുറ്റ്യാടിയിലെത്തിയത്. ഹനുൽ തുക്രൽ, എം. സന്തോഷ് കുമാർ, ഗജേന്ദ്രസിംഗ് എന്നിവരാണ് സംഘത്തിലുള്ളത് .
Also Read- നിപ വൈറസ്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയ രോഗികളും കൂട്ടിരിപ്പുകാരും കൺട്രോൾ റൂമുമായി ബന്ധപ്പെടണം
മരണപ്പെട്ട വ്യക്തിയുടെ വീടും പരിസരവും പരിശോധിച്ച ശേഷം സമീപത്തെ തോട്ടത്തിലെ ഫല വ്യക്ഷങ്ങൾ ഉൾപ്പെടെ സംഘം നോക്കിക്കണ്ടു. സമീപത്തുള്ള തറവാട് വീട് സന്ദർശിച്ച സംഘം മരണപ്പെട്ട വ്യക്തിക്ക് രോഗ ബാധയേൽക്കുന്നതിന് മുമ്പ് അദ്ദേഹം ഏർപ്പെട്ടിരുന്ന ജോലിയും മറ്റു വിവരങ്ങളും വീട്ടുകാരോട് ചോദിച്ചറിഞ്ഞു.
advertisement
Also Read- കോഴിക്കോട് രണ്ടു പേർക്ക് കൂടി നിപ രോഗലക്ഷണങ്ങൾ; 950 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍
ജില്ലാ മെഡിക്കൽ ടെക്നിക്കൽ അസിസ്റ്റന്റ്, കുറ്റ്യാടി താലൂക്ക് ആശുപത്രി സുപ്രണ്ട്, കുറ്റ്യാടി, മരുതോങ്കര പഞ്ചായത്തിലെ ആരോഗ്യ വകുപ്പ് ജീവനക്കാർ, ആശാവർക്കർമാർ തുടങ്ങിയവർ സംഘത്തെ അനുഗമിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
September 15, 2023 4:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Nipah | നിപ വൈറസിന്റെ ഉറവിടം കണ്ടെത്താൻ കേന്ദ്ര സംഘം; മരിച്ചയാളുടെ വീട് സന്ദർശിച്ചു