Nipah | നിപ വൈറസ്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയ രോഗികളും കൂട്ടിരിപ്പുകാരും കൺട്രോൾ റൂമുമായി ബന്ധപ്പെടണം

Last Updated:

നിലവിൽ രോഗം സ്ഥിരീകരിച്ച ആളുമായി സമ്പർക്കത്തിൽ എത്തിയവരെ കണ്ടെത്താനാണ് ആരോഗ്യവകുപ്പ് നടപടി ഊർജിതമാക്കിയത്

നിപ
നിപ
കോഴിക്കോട്: നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് പ്രതിരോധനടപടികൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. രോഗികളുമായി സമ്പർക്കമുണ്ടായവരെ കണ്ടെത്താനുള്ള നടപടികളും ശക്തമാക്കി. ഈ സാഹചര്യത്തിൽ കോഴിക്കോട് ഇഖ്‌റ ആശുപത്രിയില്‍ ഓഗസ്റ്റ് 29ന് ഉണ്ടായിരുന്ന രോഗികളും കൂട്ടിരിപ്പുകാരും ആരോഗ്യവകുപ്പിന്റെ നിപ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
താഴെ പറഞ്ഞിരിക്കുന്ന സ്ഥലത്തും സമയത്തും ഉണ്ടായിരുന്നവരാണ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ടത്.
കണ്‍ട്രോള്‍ സെല്‍ നമ്ബര്‍ – 0495 – 2383100, 0495 – 2383101, 0495 – 2384100, 0495 – 2384101, 0495 – 2386100.
സ്ഥലം (സമയം)
കാഷ്വലിറ്റി എമൻജൻസി പ്രയോറിറ്റി – ഒന്ന് ( 29.08.2023 പുലര്‍ച്ചെ 2 മുതല്‍ 4 വരെ)
കാഷ്വലിറ്റി എമൻജൻസി പ്രയോറിറ്റി ഒന്നും പ്രയോറിറ്റി രണ്ടിനും പൊതുവായ ഇടനാഴി ( 29.08.2023 പുലര്‍ച്ചെ 3 മുതല്‍ 4 വരെ)
advertisement
എംഐസിയു രണ്ടിന് പുറത്തുള്ള കാത്തിരിപ്പു കേന്ദ്രം ( 29.08.2023 പുലര്‍ച്ചെ 3.45 മുതല്‍ 4.15 വരെ)
എംഐസിയു രണ്ടില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികള്‍ (29.08.2023 പുലര്‍ച്ചെ 3.45ന് ശേഷം അഡ്‌മിറ്റായ എല്ലാ രോഗികളും)
അതിനിടെ കോഴിക്കോട് ജില്ലയിൽ ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. 39 വയസുകാരനാണ് നിപ സ്ഥരീകരിച്ചത്. ഇയാൾ രോഗലക്ഷണത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് സ്ഥിരീകരിക്കുന്ന ആറാമത്തെ നിപ പോസിറ്റീവ് കേസാണിത്. ഇതോടെ  നാല് പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
advertisement
 എന്നാൽ കോഴിക്കോട് നിന്ന് ഇന്നലെ പരിശോധനയ്ക്ക് അയച്ച 11 സാംപിളുകളില്‍ നിപ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹൈ റിസ്ക് കാറ്റഗറിയിലുണ്ടായിരുന്ന പതിനൊന്ന് പേരുടെ പരിശോധന ഫലമാണ് നെഗറ്റീവായത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെത് അടക്കം കൂട്ടിച്ചേര്‍ത്ത് വിപലീകരിച്ച സമ്പര്‍ക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. 950 പേരാണ് നിലവില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Nipah | നിപ വൈറസ്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയ രോഗികളും കൂട്ടിരിപ്പുകാരും കൺട്രോൾ റൂമുമായി ബന്ധപ്പെടണം
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement