കോട്ടയം ജില്ലയിൽ മാത്രമല്ല മൊത്തത്തതിൽ പോത്തിറച്ചിക്ക് ഇപ്പോൾ വില കൂടുതലാണ്. പോത്തിറച്ചിയുടെ വില വളർന്നതും പോത്തു പോലെ തന്നെയാണ്. എട്ടു വർഷം കൊണ്ട് പോത്തിറച്ചിയിൽ ഉണ്ടായ വില വർദ്ധന 158 ശതമാനമാണ്. 2011 - 2012 കാലത്തിൽ നിന്ന് കോവിഡ് പടർന്നു പിടിക്കുന്നതിനു മുമ്പുള്ള 2018 - 19 കാലത്തേക്ക് എത്തിയപ്പോഴാണ് പോത്തിറച്ചിയുടെ വിലയിൽ 158 ശതമാനം വർദ്ധനവ് ഉണ്ടായത്.
എന്താണ് പോത്ത് കൃഷി വ്യവസായത്തിന്റെ സാധ്യത ?
പ്രധാനമായും മാംസത്തിനായാണ് പോത്തിനെ വളർത്തുന്നത്. ആദ്യമായി പോത്തുകൃഷിയിലേക്ക് എത്തുന്നവർ നാലോ അഞ്ചോ പോത്ത് കിടാങ്ങളെ വാങ്ങി ഇതിലേക്ക് കാലു കുത്തുന്നത് ആയിരിക്കും അഭികാമ്യം. സാഹചര്യം അനുകൂലമാകുകയും പോത്തിൽ നിന്ന് ലാഭം പോക്കറ്റിലേക്ക് എത്തുന്നുണ്ടെന്ന് ബോധ്യപ്പെടുകയും ചെയ്താൽ കൂടുതൽ പോത്ത് കിടാങ്ങളെ വാങ്ങി കൃഷി വിപുലപ്പെടുത്താവുന്നതാണ്.
advertisement
പോത്തിന്റെ ലാഭം എന്നു പറയുന്നത് പോത്ത് വളരുന്നതിനൊപ്പം അതിന്റെ ശരീരത്തിന്റെ കൂടി വരുന്ന ഭാരമാണ്. ഭാരം കൂടുന്നതിന് അനുസരിച്ച് പോത്തിന്റെ വിലയിലും മാറ്റം വരും. ഒരു പോത്തിൽ നിന്ന് ലാഭം ലഭിക്കാൻ ഏകദേശം ഒന്ന് - ഒന്നര വർഷത്തോളം കാത്തിരിക്കണം. എന്നാൽ, പോത്ത് വളർത്തൽ വലിയ ചെലവുള്ള കാര്യമല്ല. തീറ്റച്ചെലവ് കുറവാണ്. മാത്രമല്ല, കാര്യമായ രോഗങ്ങളൊന്നും പോത്തുകൾക്ക് വരില്ലെന്നതും പോത്തുകൃഷിയുടെ ഒരു മേന്മയാണ്.
പോത്തിറച്ചിയുടെ ആവശ്യകതയും പോത്തുവളർത്തലിന്റെ സാധ്യതയും
പോത്തിറച്ചിക്ക് വില കൂടിയതിന് എതിരെ പരാതി നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ അർത്ഥം പോത്തിറച്ചിക്ക് അത്രയേറെ ആവശ്യക്കാർ ഉണ്ടെന്നാണ്. പോത്തിന്റെ വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്നാണ് ആവശ്യം. പോത്തിറച്ചിക്ക് വില വർദ്ധിച്ചെങ്കിലും കോവിഡ് പ്രതിസന്ധിയും ലോക്ക് ഡൗൺ നിയന്ത്രണവും പോത്ത് ബിസിനസനെയും വ്യാപിച്ചു. ചുരുക്കത്തിൽ കേരളത്തിന്റെ ആവശ്യത്തിന് അനുസരിച്ചുള്ള പോത്ത് വിപണയിൽ എത്തുന്നില്ല. ഇന്നും മലയാളിയുടെ ഊണുമുറിയിലേക്ക് എത്തേണ്ട പോത്തു കറിക്കും പോത്തു വരട്ടിയതിനും വേണ്ട ഉരുക്കൾ അയൽസംസ്ഥാനങ്ങളിൽ നിന്നാണ് എത്തുന്നത്.
PM Narendra Modi | ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും
പോത്തിന്റെ ലഭ്യത കുറഞ്ഞതോടെ കച്ചവടക്കാർ തമ്മിലുള്ള പോരാട്ടം വിപണിയിൽ അവസാനിച്ചു. എന്നാൽ, ഉപഭോക്താക്കളുടെ എണ്ണം കുറഞ്ഞിട്ടില്ല. 2011 - 12 കാലത്തെ പോത്തിറച്ചി വിലയുമായി താരതമ്യം ചെയ്യുമ്പോൾ 2019 - 20 സാമ്പത്തികവർഷം 125 ശതമാനം വരെ വർദ്ധിച്ചെന്നാണ് കണക്ക്. സംസ്ഥാന ആസൂത്രണ ബോർഡിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും കണക്ക് അനുസരിച്ചാണ് ഇത്.
നമ്മുടെ നാട്ടിൽ ബീഫിനോടുള്ള പ്രിയവും ഡിമാൻഡും നാൾക്കുനാൾ കൂടുന്നുവെന്നാണ് സൂചനകൾ. അതുകൊണ്ടു കൂടിയാണ് കഴിഞ്ഞ പത്തു വർഷക്കാലത്തിനിടയിൽ പോത്തിറച്ചി വിലയിൽ ഇതുപോലെ വർദ്ധനവ് ഉണ്ടായതും. നിലവിലെ സാഹചര്യത്തിൽ മാംസ ഉപഭോഗത്തിന്റെ 60 ശതമാനവും ലഭ്യമാക്കാൻ മറ്റുള്ള സംസ്ഥാനങ്ങളെയാണ് നാം ആശ്രയിക്കേണ്ടി വരുന്നത്. അതുകൊണ്ടു തന്നെ കേരളത്തിൽ പോത്ത് വളർത്തലിനും വിപണനത്തിനും നിരവധി സാധ്യതകളാണ് ഉള്ളത്. അത് പ്രയേജനപ്പെടുത്തുന്നിടത്താണ് സംരംഭകന്റെ വിജയം.