അതേസമയം സംസ്ഥാനത്ത് ആപ്പ് പ്രവർത്തനം മുടക്കിയതോടെ മദ്യവിതരണം പലയിടത്തും പ്രശ്നങ്ങൾ സൃഷ്ടിച്ചു. ചില സ്ഥലങ്ങളിൽ സംഘർഷത്തിലേക്ക് വരെ കാര്യങ്ങളെത്തി. ഇ-ടോക്കൺ ഇല്ലാതെ മദ്യവിതരണം നടത്താനും ചില ബാറുകൾ തയ്യാറായി. കൂടുതൽ സ്ഥലങ്ങളിലും സാമൂഹിക അകലം പാലിക്കുകയും ചെയ്തില്ല. ടോക്കണില്ലാതെ മദ്യവിതരണം നടത്തിയതിന് അങ്കമാലിയിൽ ഒരു ബാറിനെതിരെ എക്സൈസ് ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചു. കോട്ടയം ഏറ്റുമാനൂരിലെ ബാറിൽ കൌണ്ടറുകൾ വഴി മദ്യവിതരണം നടത്തി. ഇതോടെ അവിടെ തിക്കുംതിരക്കുമുണ്ടാകുകയും പൊലീസ് ഇടപെട്ട് ആളുകളെ പിന്തിരിപ്പിക്കുകയും ചെയ്തു. കളമശേരി പത്തടിപ്പാലത്തെ ബാറിൽനിന്നുള്ള ക്യൂ ദേശീയപാതയരികിൽവരെ നീണ്ടു.
advertisement
Also Read- ആപ്പ് ആപ്പായി; ഓൺലൈൻ മദ്യ വിതരണം നിലച്ചു
ആപ്പ് പരാജയമായതോടെ ഡെവലപ്പർമാരായ ഫെയർകോഡ് ടെക്നോളജീസിനെതിരെ സമൂഹമാധ്യമങ്ങൾ വഴി രൂക്ഷമായ ആക്രമണമാണ് ഉണ്ടാകുന്നത്. ബെവ് ക്യൂ ആപ്പിനായി പ്ലേസ്റ്റോറിൽ ചെയ്യുമ്പോൾ കൃഷി ആപ്പാണ് ലഭിക്കുന്നതെന്നും, ഗതികെട്ട് അത് ഇൻസ്റ്റാൾ ചെയ്തു നാലു വാഴവെച്ചെന്നുമുള്ള കമന്‍റ് ഫെയർകോഡിന്‍റെ ഫേസ്ബുക്ക് പേജിൽ വൈറലായിട്ടുണ്ട്. വാഴ കുലയ്ക്കുമ്പോഴേക്ക് ആപ്പ് വരുമോയെന്നാണ് ചോദ്യം.
TRENDING:എം.പി. വീരേന്ദ്രകുമാർ എം.പി.-വിശേഷണങ്ങൾക്ക് അതിതൻ; വിട പറഞ്ഞത് കേരള രാഷ്ട്രീയത്തിലെ അതികായൻ [NEWS]യുഡിഎഫിലെ അസംതൃപ്തർക്കു വാതിൽ തുറന്നിട്ട് CPM; ചർച്ചയ്ക്കു തയാറെന്ന് കോടിയേരി ബാലകൃഷ്ണൻ [NEWS]ആപ്പിൽ രജിസ്റ്റർ ചെയ്ത് ടോക്കൺ എടുക്കാത്തവർക്കും മദ്യം; സാമൂഹിക അകലം പാലിക്കാതെ ക്യൂവിൽ നിരവധി പേർ [NEWS]
ആപ്പ് തകരാറിലായതോടെ ഇതുമായി ബന്ധപ്പെട്ട് ഫെയർകോഡ് ടെക്നോളജീസ് ഫേസ്ബുക്കിലിട്ട പോസ്റ്റുകൾ നീക്കം ചെയ്തിട്ടുണ്ട്. മെയ് 16 മുതൽ അവർ ബെവ് ക്യൂ ആപ്പിനെക്കുറിച്ച് നിരവധി പോസ്റ്റുകൾ ഇട്ടിരുന്നു. ആപ്പുമായി ബന്ധപ്പെട്ട് ഉപയോക്താക്കളുടെ സംശയങ്ങൾക്ക് ഫെയർകോഡ് ഫേസ്ബുക്ക് വഴി മറുപടി നൽകിയിരുന്നു. ഇതെല്ലാം ഇപ്പോൾ നീക്കം ചെയ്ത നിലയിലാണ്.