തിരുവനന്തപുരം: യുഡിഎഫിലെ അസംതൃപ്തർക്കു മുന്നിൽ വാതിൽ തുറന്നിട്ട് സിപിഎം. യുഡിഎഫ് വിടാൻ തയാറെടുക്കുന്നവരുമായി ചർച്ചയ്ക്കു തയാറെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
കേരള കോൺഗ്രസ് എമ്മിലെ പടലപ്പിണക്കങ്ങൾ പിളർപ്പിപ്പിലേക്കു വഴി തുറക്കുമെന്ന വിലയിരുത്തലിലാണ് സിപിഎം. സർക്കാരിന് തുടർ ഭരണമുണ്ടാകും. തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ബി ജെ പി അവിശുദ്ധ ബന്ധമുണ്ടായാലും അതിനെ ഇടതു മുന്നണി അതിജീവിക്കും. മുൻകാലങ്ങളിൽ പല വിഷയത്തിലും സിപിഎമ്മിൽപ്പോലും അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. അതെല്ലാം ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ അടിസ്ഥാനത്തിൽ പൂർണമായി പരിഹരിച്ചു. ഇന്ന് പൂർണ ഐക്യത്തോടെ പാർടി മുന്നോട്ടുപോകുന്നു.
പാർട്ടി– ഭരണ നേതൃത്വങ്ങൾ രണ്ടുതട്ടിലെന്ന അവസ്ഥയില്ല. ഏകീകൃത ധാരണയോടെ മുന്നോട്ടുപോകുന്നുവെന്നത് ഭരണത്തിനും പാർടിക്കും മുന്നണിക്കും പരസ്പരം ശക്തിപകരുന്നതാണ്. ഇത് ജനങ്ങളുടെ അംഗീകാരത്തിന് ഇടയാക്കുമെന്നും കോടിയേരി പറഞ്ഞു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.