നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ആപ്പ് ആപ്പായി; ഓൺലൈൻ മദ്യ വിതരണം നിലച്ചു

  ആപ്പ് ആപ്പായി; ഓൺലൈൻ മദ്യ വിതരണം നിലച്ചു

  രാവിലെ 6 മണി മുതൽ രാത്രി 10 വരെ മദ്യം ബുക്ക് ചെയ്യാൻ അവസരം ഉണ്ടെന്നു പറഞ്ഞിലും ആപ്പ് സജ്ജം ആകാത്തിനാൽ സമയം തന്നെ മാറ്റി. പുലർച്ചെ 3.45 മുതൽ 9 മണി വരെ എന്നാക്കി.

  News18 Malayalam

  News18 Malayalam

  • Share this:
  കൊച്ചി: ഓൺലൈൻ മദ്യ വിതരണതിനുള്ള bev q ആപ്പിന്റെ പ്രവർത്തനം നിലച്ചു. ഇതിനെത്തുടർന്ന് പലർക്കും ഇന്ന് മദ്യം ബുക്ക്‌ ചെയ്യാനായില്ല. പ്രതിസന്ധി മറികടക്കാൻ
  കൂടുതൽ ഒ ടി പി സേവനദാതാക്കളെ കമ്പനി ഉൾപ്പെടുത്തിയെങ്കിലും പ്രവർത്തനം പൂർണ സാജ്ജ്‌മായില്ല.

  ഓൺലൈൻ മദ്യ വിതരണത്തിനു കൊണ്ടു വന്ന bev q ആപ് രണ്ടാം ദിവസവും പൂർണ സജ്ജ്‌മായില്ല. ഒ ടി പി പ്രശ്നം പരിഹരിച്ചെന്നാണ് ഫെയർകോഡ്‌ കമ്പനി പറയുന്നത്. എന്നാൽ മദ്യം ബുക്ക് ചെയ്യുന്നതിനായി ഇന്ന് ആപ്പ് ഓപ്പൺ ചെയ്‌തവർക്ക് അതിന് കഴിഞ്ഞില്ല. രാവിലെ 6 മണി മുതൽ രാത്രി 10 വരെ മദ്യം ബുക്ക് ചെയ്യാൻ അവസരം ഉണ്ടെന്നു പറഞ്ഞിലും ആപ്പ് സജ്ജം ആകാത്തിനാൽ സമയം തന്നെ മാറ്റി. പുലർച്ചെ 3.45 മുതൽ 9 മണി വരെ എന്നാക്കി. പക്ഷെ രാവിലെ 8 മണിക്ക് ബുക്ക് ചെയ്യാൻ ശ്രമിച്ചവർക്കും അതിനു സാധിച്ചില്ല.
  TRENDING:എം.പി. വീരേന്ദ്രകുമാർ എം.പി.-വിശേഷണങ്ങൾക്ക് അതിതൻ; വിട പറഞ്ഞത് കേരള രാഷ്ട്രീയത്തിലെ അതികായൻ [NEWS]യുഡിഎഫിലെ അസംതൃപ്തർക്കു വാതിൽ തുറന്നിട്ട് CPM; ചർച്ചയ്ക്കു തയാറെന്ന് കോടിയേരി ബാലകൃഷ്ണൻ [NEWS]ആപ്പിൽ രജിസ്റ്റർ ചെയ്ത് ടോക്കൺ എടുക്കാത്തവർക്കും മദ്യം; സാമൂഹിക അകലം പാലിക്കാതെ ക്യൂവിൽ നിരവധി പേർ [NEWS]
  ആപ്പ്‌ പ്രവർത്തനം നിലച്ചിട്ടും ഫെയർ കോഡ് ടെക്നോളജിസ് പ്രതിനിധികൾ പ്രതികരിച്ചതുമില്ല. മാത്രമല്ല മദ്യ വിതരണത്തിന്റെ ലിങ്ക് ഉൾപ്പെടുന്ന പോസ്റ്റ് കമ്പനി എഫ്‌ ബി പേജിൽ നിന്നു നീക്കുകയും ചെയ്തു. ബുക്കിങ് പ്രശ്നം ഉണ്ടായതിനെത്തുടർന്നു പ്രതിഷേധവുമായി ആളുകൾ ഫെയർ കൊഡിന്റെ ഓഫീസിൽ എത്തി. ആപ്പിനെതിരെ സമൂഹ മാധ്യമങ്ങളിലടക്കം രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.
  First published: