നിലവില്‍ സാമൂഹിക നീതിവകുപ്പ് സെക്രട്ടറിയായ ബിജു പ്രഭാകറിന് കെഎസ്‌ആര്‍ടിസിയുടെ അധിക ചുമതലയാണ് നല്‍കിയിരിക്കുന്നത്. നേരത്തെ ടോമിന്‍ ജെ തച്ചങ്കരി എംഡി സ്ഥാനം ഒഴിഞ്ഞപ്പോൾ ഈ സ്ഥാനത്തേക്ക് ബിജു പ്രഭാകറിന്‍റെ പേര് പറഞ്ഞുകേട്ടിരുന്നു. എന്നാൽ മധ്യമേഖല ഐജിയായിരുന്ന ദിനേശിനെ ചുമതല ഏൽപ്പിക്കുകയായിരുന്നു.
ഇടത് സർക്കാരിന്‍റെ കാലത്ത് കെഎസ്ആർടിസിയുടെ എം.ഡിയായി ചുമതലയേൽക്കുന്ന അഞ്ചാമത്തെയാളാണ് ബിജു പ്രഭാകർ. നേരത്തെ രാജമാണിക്യം, എ ഹേമചന്ദ്രൻ, ടോമിൻ ജെ തച്ചങ്കരി, ദിനേശ് എന്നിവരാണ് ആ സ്ഥാനത്ത് ഇരുന്നത്.
advertisement
TRENDING:WHO on face Masks | എന്തുതരം മാസ്ക്ക് ധരിക്കണം? എപ്പോൾ, എങ്ങനെ ധരിക്കണം? ലോകാരോഗ്യസംഘടനയുടെ പുതിയ നിർദേശം ഇതാ [NEWS]കോവിഡ് സ്ഥിരീകരിച്ചയാളുടെ മൃതദേഹം 'കാണാതായി': ഹോസ്പിറ്റൽ ജീവനക്കാർക്കെതിരെ കേസ് [NEWS]Parle-G | ലോക്ക്ഡൗണിൽ റെക്കോർഡ് വിൽപ്പന; നേട്ടം കൊയ്ത് പാർലെ ജി ബിസ്കറ്റ് [NEWS]
കെ.എസ്.ആര്‍.ടി.സി ചെയര്‍മാനായി ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിനെ നിയമിക്കുകയും ചെയ്തു. തിരുവനന്തപുരം-കാസര്‍കോഡ് സെമി ഹൈസ്പീഡ് റെയില്‍ കോറിഡോറിന്‍റെ പുതിയ അലൈന്‍മെന്റിനും ഇന്നുചേർന്ന മന്ത്രിസഭ യോഗം അംഗീകാരം നല്‍കി.
