ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രധാനപ്രതി അനൂപ് മുഹമ്മദ് നല്‍കിയ മൊഴിയുടെയും പുറത്തുവന്ന തെളിവുകളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണസംഘം ബിനീഷ് കോടിയേരിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമന്‍സ് നല്‍കിയത്. ബിനീഷ് കോടിയേരി പല തവണയായി സാമ്പത്തികസഹായം നല്‍കിയിരുന്നതായി ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രധാനപ്രതി അനൂപ് മുഹമ്മദ് അന്വേഷണസംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. ബംഗളൂരു ആസ്ഥാനമായി ബിനീഷ് കോടിയേരി തുടങ്ങിയ ബി കാപ്പിറ്റല്‍ ഫൈനാന്‍സ് സ്ഥാപനം വഴി നല്‍കിയ പണം ഉപയോഗിച്ചാണ് അനൂപ് ഹോട്ടല്‍ തുടങ്ങിയതെന്നും ഈ ഹോട്ടലില്‍ വെച്ചാണ് മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നതെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
advertisement
You may also like:ജോസ് കെ.മാണി ഇടത്തേക്ക്; നിയമസഭയിലേക്ക് ഏതൊക്കെ സീറ്റിൽ മത്സരിക്കും [NEWS]തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനെതിരെ പിജെ ജോസഫ് ഹൈക്കോടതിയിൽ [NEWS] കുടിച്ച് കുടിച്ച് കടംകയറി വീട് വിൽക്കുന്നവരറിയാൻ; പിറന്നാൾ സമ്മാനമായി കിട്ടിയ വിസ്കി വിറ്റ് കിട്ടിയത് ഒരു വീട്
[NEWS]
അനൂപ് മുഹമ്മദ് പിടിയിലാകുന്നതിന് രണ്ടുദിവസം മുമ്പും ബിനീഷ് കോടിയേരിയുമായി ടെലഫോണില്‍ സംസാരിച്ചിരുന്നുവെന്നും കണ്ടെത്തി. ഓഗസ്റ്റ് ഒന്നിനും 19നുമിടയില്‍ അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയും പലതവണ ഫോണില്‍ ബന്ധപ്പെട്ടതിന്റെ കോള്‍ വിശദാംശങ്ങളും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാന്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ തീരുമാനിച്ചത്.
ബിനീഷ് കോടിയേരിക്ക് ലഹരി മാഫിയയുമായുള്ള ബന്ധം വ്യക്തമാണെന്നും സംഘത്തിന്റെ അടിവേരറുക്കുന്ന അന്വേഷണത്തിന് സംസ്ഥാനസര്‍ക്കാര്‍ തയ്യാറാവണമെന്നും പി.കെ ഫിറോസ് ആവശ്യപ്പെട്ടു. അതേസമയം കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നാണ് നിലപാടെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞു. കുറ്റക്കാരെ ബംഗളുരു പോലീസ് കണ്ടെത്തട്ടെയെന്നും ജയരാജന്‍ വ്യക്തമാക്കി.
കേസില്‍ അനൂപ് മുഹമ്മദിന് പുറമെ മലയാളികളായ രാജേഷ് രവീന്ദ്രനും സിനിമാബന്ധമുള്ള അരൂര്‍ സ്വദേശി നിയാസും അറസ്റ്റിലാണ്. കേസില്‍ കന്നട നടി രാഗിണി ദ്വിവേദി ഉള്‍പ്പെടെയുള്ളവരും അറസ്റ്റിലാണ്.