അമ്മയെ കാണാൻ നരേന്ദ്ര മോദി ഗുജറാത്തിലേക്ക്; പിന്നെ അവിടുന്ന് കാശിയിലേക്കും
മഴമേഘങ്ങള്‍ വ്യോമാക്രമണ സമയത്ത് ഗുണകരമാകുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വിവാദമായി തുടരുമ്പോഴാണ് കരസേന മേധാവിയുടെ വിശദീകരണം. മേഘങ്ങള്‍ ഉള്ളപ്പോള്‍ ചില റഡാറുകള്‍ കൃത്യമായി പ്രവര്‍ത്തിക്കില്ലന്ന് ബിപിന്‍ റാവത്ത് വ്യക്തമാക്കി. അതിര്‍ത്തിക്ക് അപ്പുറം ഇപ്പോഴും തീവ്രവാദികളെ പരിശീലിപ്പിക്കുന്ന ക്യാമ്പുകള്‍ ഉണ്ട്. അത് അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.
ഏഴിമല നാവിക അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ കേഡറ്റുകളുടെ പാസിങ്ങ് ഔട്ട് പരേഡില്‍ കരസേന മേധാവി മുഖ്യാത്ഥിതിയായിരുന്നു. 15 വനിതകളും 10 വിദേശ കേഡറ്റുകളും ഉള്‍പ്പെടെ 264 പേരാണ് അക്കാദമിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയത്. പരേഡിന് മികവേകി മിഗ് വിമാനങ്ങളുടെ പ്രകടനവും ഉണ്ടായിരുന്നു.
advertisement