തെരഞ്ഞെടുപ്പ് കഴിഞ്ഞു, ഫലം വന്നു. ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾക്കുള്ളിൽ നരേന്ദ്ര മോദി വീണ്ടും അധികാരത്തിലേക്ക്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ചെയ്തു തീർക്കാൻ കുറച്ചു കാര്യങ്ങൾ കൂടി. പ്രചാരണവും തിരക്കുകളുമായി കഴിഞ്ഞ ദിനങ്ങൾ പൊയ്ക്കഴിഞ്ഞു. ഇനി മോദി നേരെ പോകുന്നത് അമ്മ ഹീരാബെൻ മോദിയെ കാണാനാണ്. ഗുജറാത്തിൽ ചെന്ന് അമ്മയുടെ അനുഗ്രഹം വാങ്ങണം. അവിടുന്ന് നേരെ കാശിയിലേക്കും. തന്നിൽ രണ്ടാം വട്ടവും വിശ്വാസം അർപ്പിച്ച ജനങ്ങൾക്കുള്ള നന്ദി രേഖപ്പെടുത്തലാണ് ഉദ്ദേശം. ട്വിറ്റർ വഴി തന്റെ പ്രിയ ജനങ്ങളോട് പറഞ്ഞ ശേഷമാണ് മോദി യാത്ര തിരിക്കുന്നത്. നാളെ വൈകുന്നേരം അമ്മയെ കാണാൻ പോകും.
Will be going to Gujarat tomorrow evening, to seek blessings of my Mother. Day after tomorrow morning, I will be in Kashi to thank the people of this great land for reposing their faith in me.
വാരാണസിയിൽ മികച്ച വിജയം നേടിയ ശേഷം മോദിയുടെ അമ്മ ഗാന്ധിനഗറിലെ വീടിനു പുറത്ത് അണികൾക്ക് മുൻപിൽ കൂപ്പുകൈയോടെ പ്രത്യക്ഷപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ദിവസം ബി.ജെ.പി.യുടെ മുതിർന്ന നേതാക്കളായ മുരളി മനോഹർ ജോഷിയെയും എൽ.കെ. അദ്വാനിയെയും മോദി സന്ദർശിച്ചിരുന്നു. ഇരുവരുടെയും അനുഗ്രഹം വാങ്ങി കുറച്ചു നേരം അവർക്കൊപ്പം ചിലവഴിച്ച ശേഷമാണ് തിരികെ പോയത്. ബി.ജെ.പി. അധ്യക്ഷൻ അമിത് ഷായ്‌ക്കൊപ്പം ആയിരുന്നു സന്ദർശനം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.