TRENDING:

പൊലീസ് അകമ്പടിയില്ലാതെ തൃശൂരില്‍ ഇറങ്ങാന്‍ കഴിയില്ല; പ്രിയനന്ദനന് BJP നേതാവിന്റെ മുന്നറിയിപ്പ്

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂര്‍: ശബരിമലയിലെ സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് സംവിധായകന്‍ പ്രിയനന്ദനന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍.
advertisement

സി.പി.എം നേതാവും പുരോഗമന കലാസാഹിത്യ സംഘം ഭാരവാഹിയുമായ പ്രിയനന്ദനന്റെ ഫേസ്ബുക്ക് അയ്യപ്പസ്വാമിയെയും അയ്യപ്പ വിശ്വാസികളായ ഹിന്ദുക്കളേയും മാതൃത്വത്തേയും സത്രീത്വത്തെയും അപമാനിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

പിണറായിയുടെ പിച്ചകാശോ ആവാര്‍ഡോ നേടാന്‍ അയ്യപ്പ സ്വാമിയേ അവഹേളിച്ചാല്‍ മതിയെന്ന ധാരണയാണങ്കില്‍ കാലം മാറിയത് പ്രിയനന്ദനും പുരോഗമന കല സംഘവും ഒര്‍ത്താല്‍ നന്ന്. ഇത് അപലപനീയമാണ് സഹിക്കാന്‍ കഴിയില്ല.

Also Read പഴന്തോട്ടം പള്ളിയില്‍ ഓര്‍ത്തഡോക്‌സ് പ്രവേശനം; പുറത്ത് കാതോലിക്ക ബാവയുടെ ഉപവാസം

advertisement

പിണറായിക്ക് പൊലീസ് ഉണ്ട്. പ്രിയനന്ദനന്‍ അടക്കമുള്ളവര്‍ക്ക് പൊലീസിന്റെ അകമ്പടി ഇല്ലാതെ തൃശൂരില്‍ പോലും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാകുമെന്നും ഗോപാലകൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കി.

ഫേസ്ബുക്കിലെ ആശയമാണൊ നവോത്ഥാനമെന്നും അദ്ദേഹം ചോദിച്ചു. വനിതാ മതിലിന്റെ സംഘാടകനായ പ്രിയനന്ദനന് ഈ ആവേശം വനിത മതിലില്‍ നിന്ന് ലഭിച്ചതാണൊ എന്ന് പുരോഗമന കലാസംലം വ്യക്തമാക്കണം. ഇത് ആവിഷ്‌കാര സ്വാതന്ത്യമാണെങ്കില്‍ ആ സ്വാതന്ത്രം അനുവദിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പൊലീസ് അകമ്പടിയില്ലാതെ തൃശൂരില്‍ ഇറങ്ങാന്‍ കഴിയില്ല; പ്രിയനന്ദനന് BJP നേതാവിന്റെ മുന്നറിയിപ്പ്