പഴന്തോട്ടം പള്ളിയില്‍ ഓര്‍ത്തഡോക്‌സ് പ്രവേശനം; പുറത്ത് കാതോലിക്ക ബാവയുടെ ഉപവാസം

News18 Malayalam
Updated: January 12, 2019, 6:44 PM IST
പഴന്തോട്ടം പള്ളിയില്‍ ഓര്‍ത്തഡോക്‌സ്  പ്രവേശനം; പുറത്ത് കാതോലിക്ക ബാവയുടെ ഉപവാസം
  • Share this:
കൊച്ചി: കോലഞ്ചേരി പഴന്തോട്ടം പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കത്തെ തുടര്‍ന്ന് യാക്കോബായ വിഭാഗം മെത്രാപൊലിത്ത ബസേലിയോസ് പ്രഥമന്‍ കാതോലിക്ക ബാവ പള്ളിക്ക് പുറത്ത് ഉപവാസം ആരംഭിച്ചു. പള്ളി ഗേറ്റിന് പുറത്ത് പായ വിരിച്ചാണ് മെത്രോപൊലിത്തയുടെ പ്രാര്‍ത്ഥനാ ഉപവാസം അതേസമയം പള്ളിക്ക് ഉള്ളില്‍ നിന്നും ഇന്ന് പുറത്തിറങ്ങില്ലെന്ന നിലപാടിലാണ് ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികന്‍.

യാക്കോബായ വിശ്വാസിയുടെ മരണ ശുശ്രൂഷ പള്ളിക്ക് പുറത്ത് നടത്തേണ്ടി വന്നിരുന്നു. ഇതേതുടര്‍ന്നാണ് മെത്രാപൊലിത്ത ഉപവാസം നടത്തുന്നത്. യാക്കോബായാ വിഭാഗത്തിന്റെ നിയന്ത്രണത്തിലായിരുന്നു പഴന്തോട്ടം സെന്റ് മേരീസ് പള്ളി. എന്നാല്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ കയറുകയായിരുന്നു.

ഫാ. മത്തായി ഇടയനാലിന്റെ നേതൃത്വത്തില്‍ ഇരുപതോളം ഓര്‍ത്തഡോക്‌സ് വിശ്വാസികളാണ് രാവിലെ പള്ളിയില്‍ കയറിയത്. ഇതിനിടെയാണ് യാക്കോബായ വിഭാഗത്തില്‍പ്പെട്ട ഒരാള്‍ മരിച്ചത്. ഇദ്ദേഹത്തിന്റെ സംസ്‌കാരം പള്ളിയില്‍ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കം തുടങ്ങിയത്.

Also Read സഭാതർക്കം തുടരുന്നതിനിടെ ഓർത്തഡോക്സ് സഭയുടെ വിരുന്നിൽ മുഖ്യമന്ത്രിയും കാനവും

Also Read സഭാ കേസിൽ കോടതി വിധി നടപ്പാക്കാത്തതെന്ത്? സർക്കാർ ചതിച്ചുവെന്ന് ഓർത്തഡോക്സ് സഭ

കളക്ടറുടെയും എസ്പിയുടെയും നേതൃത്വത്തില്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്‌ക്കൊടുവില്‍ യാക്കോബായ വിശ്വാസി റാഹേല്‍ പൗലോസിന്റെ മൃതദേഹം പള്ളിയില്‍ സംസ്‌കരിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ യാക്കോബായ വൈദികര്‍ പള്ളിക്കകത്ത് കയറരുതെന്നും വൈദികര്‍ പുറത്തു നിന്ന് ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കണമെന്നും ഓര്‍ത്തഡോക്‌സ് വിഭാഗം ഉപാധിവച്ചു. ഇതേതുടര്‍ന്ന് യാക്കോബായ വൈദികര്‍ പള്ളിക്ക് പുറത്ത് നിന്ന് മരണ ശുശ്രുഷ നടത്തി. ബന്ധുക്കള്‍ മാത്രം പള്ളിയുടെ ഉള്ളില്‍ പ്രവേശിച്ച് സംസ്‌കാരം നടത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് മെത്രോപൊലീത്ത പള്ളിക്ക് പുറത്ത് ഉപവാസം ആരംഭിച്ചത്.

First published: January 12, 2019, 6:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading