കുറിപ്പ് ഇങ്ങനെ- ''കലയിൽ ജാതിയോ, നിറമോ, വർണമോ, ലിംഗമോ, സമ്പന്നനോ, ദരിദ്രനോ എന്ന വേർതിരിവില്ല. കലാമേഖലയിൽ പ്രവർത്തിക്കുന്ന എല്ലവരും ഇതിനെല്ലാം അതീതരാണ്. അങ്ങനെ ആരെങ്കിലും വേർതിരിച്ചു കാണുന്നുണ്ടെങ്കിൽ അവർ ഇനി എത്ര വലിയ സർവജ്ഞപീഠം ഏറിയാലും അജ്ഞരായി തന്നെ ഭവിക്കും. അഹങ്കാരവും അജ്ഞതയും അന്യരെ ആക്ഷേപിക്കാനാരും ഉപയോഗിക്കരുത്. ആർ. എൽ. വി രാമകൃഷ്ണനൊപ്പം.''
advertisement
Also Read- ‘കറുത്ത കുട്ടികള്‍ മത്സരത്തിന് പോകേണ്ടെന്ന് പറയും’: കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപം തുടരുന്നു
അതേസമയം, താൻ ആരുടേയും പേര് പരാമർശിച്ചിട്ടില്ലെന്നും പറഞ്ഞതിൽ ഉറച്ചുനില്‍ക്കുന്നുവെന്നും കലാമണ്ഡലം സത്യഭാമ മാധ്യമങ്ങളോട് പറഞ്ഞു. സ്ത്രീത്വം പൊതുവെ ആൺകുട്ടികൾക്ക് കുറവായിരിക്കും. കാണാൻ കൊള്ളില്ലാത്ത കുട്ടിയെ പൈസ കൂടുതൽ കൊടുത്ത് സൗന്ദര്യം ഉണ്ടാക്കികൊടുക്കുകയാണ്. ഭരതനാട്യവും കുച്ചിപ്പുടിയും കുഴപ്പമില്ല. എന്നാൽ മോഹിനിയാട്ടം അങ്ങനെയല്ല. വല്ലയിടത്തും മോഹനൻ എന്നുപറയുന്നുണ്ടോ? അത് മോഹിനി കളിക്കണം. മോഹിപ്പിക്കുന്നവൾ എന്നാണ് അതിന്റെ അർത്ഥം അത് പുരുഷനെ സംബന്ധിച്ച് കുറവായിരിക്കുമെന്നും സത്യഭാമ പറഞ്ഞു.