‘കറുത്ത കുട്ടികള്‍ മത്സരത്തിന് പോകേണ്ടെന്ന് പറയും’: കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപം തുടരുന്നു
- Published by:Arun krishna
- news18-malayalam
Last Updated:
'മോഹിനിയാട്ടം അവതരിപ്പിക്കുന്നത് മോഹിനിയാവണം, മോഹനനാവരുത്. കറുത്ത കുട്ടികള്‍ക്ക് സൗന്ദര്യമല്‍സരത്തിന് ഫസ്റ്റ് കിട്ടിയിട്ടുണ്ടോ?' എന്നും അവര്‍ ചോദിച്ചു.
നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതി അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരിച്ച് നൃത്താധ്യാപിക കലാമണ്ഡലം സത്യഭാമ. താന്‍ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും പറഞ്ഞ കാര്യങ്ങളില്‍ ഒട്ടും കുറ്റബോധമില്ലെന്നും സത്യഭാമ പറഞ്ഞു. കറുത്ത കുട്ടികള്‍ തന്‍റെ അടുത്ത് ഡാന്‍സ് പഠിക്കാന്‍ വന്നാല്‍ അവരോട് മത്സരിക്കാന്‍ പോകണ്ടെന്ന് പറയുമെന്നും സൗന്ദര്യത്തിന് മാര്‍ക്ക് ഉണ്ടെന്നും സത്യഭാമ പറഞ്ഞു. സംഭവം വിവാദമായിട്ടും മാധ്യമങ്ങള്‍ക്ക് തുടരുകയാണ് സത്യഭാമ.
'മോഹിനിയാട്ടം അവതരിപ്പിക്കുന്നത് മോഹിനിയാവണം, മോഹനനാവരുത്. കറുത്ത കുട്ടികള്‍ക്ക് സൗന്ദര്യമല്‍സരത്തിന് ഫസ്റ്റ് കിട്ടിയിട്ടുണ്ടോ?' എന്നും അവര്‍ ചോദിച്ചു.
'ഞാന്‍ പറഞ്ഞത് എന്റെ അഭിപ്രായമാണ്. സൗന്ദര്യവും അഭിനയവും നോക്കിയാണ് കലോല്‍സവത്തില്‍ മാര്‍ക്കിടുന്നത്. ഒരു മല്‍സരത്തിന് 5000 രൂപ കൊടുത്ത് മേക്കപ്പിടുന്നത് സൗന്ദര്യം ഉണ്ടാക്കിയെടുക്കാനാണ്– അവര്‍ പറഞ്ഞു.
‘നിങ്ങള്‍ക്ക് ഇപ്പോള്‍ ഒരു വാര്‍ത്തയാണ് വേണ്ടത്, ഞാന്‍ ആ അഭിമുഖത്തില്‍ ആരുടെയും പേര് പറഞ്ഞിട്ടില്ല , പിന്നെ എന്താണ് നിങ്ങളുടെ പ്രശ്നം, ഞാന്‍ ഇനിയും പറയും, പറഞ്ഞതില്‍ എനിക്ക് കുറ്റബോധമില്ല, ഞാന്‍ പറഞ്ഞത് സൗന്ദര്യത്തെ പറ്റിയാണ്, കറുത്ത കുട്ടികള്‍ വന്നാല്‍ മത്സരത്തിന് പോകണ്ടെന്ന് ഞാന്‍ പറയും, സൗന്ദര്യത്തിന് മാര്‍ക്ക് ഉണ്ട്’ അവര്‍ പറഞ്ഞു.
advertisement
“മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാള് കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷൻ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ ഇതുപോലെയൊരു അരോജകത്വം വെറെയില്ല. എന്‍റെ അഭിപ്രായത്തില്‍ ആണ്‍പിള്ളേര്‍ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ആണ്‍ പിള്ളേരില്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ഇല്ലേ? ഇവനെ കണ്ടാല്‍ ദൈവം പോലും, പറ്റ തള്ള പോലും സഹിക്കില്ല”- എന്നായിരുന്നു കലാമണ്ഡലം സത്യഭാമയുടെ വിവാദ പ്രസ്താവന.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
March 21, 2024 1:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
‘കറുത്ത കുട്ടികള്‍ മത്സരത്തിന് പോകേണ്ടെന്ന് പറയും’: കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപം തുടരുന്നു