രാജ്യത്തിന്റെ ഹൃദയഭൂമിയിൽ കർഷക സമരം എന്ന വ്യാജേന അക്രമം അഴിച്ചുവിട്ട കലാപകാരികൾ ഇന്ത്യയെ അപമാനിക്കുകയാണ്. ഇന്ത്യയിലെ ആത്മാഭിമാനമുള്ള ജനത ഇതിനെതിരെ ശക്തമായി പ്രതികരിക്കുക തന്നെ ചെയ്യുമെന്നും ശോഭ സുരേന്ദ്രന്‍ ഫേസ്ബുക്കിൽ കുറിച്ചു.
ശോഭ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
രാജ്യത്തിന്റെ ഹൃദയഭൂമിയിൽ കർഷക സമരം എന്ന വ്യാജേന അക്രമം അഴിച്ചുവിട്ട കലാപകാരികൾ ഇന്ത്യയെ അപമാനിക്കുകയാണ്. രാജ്യത്തിന് ഭരണഘടന ലഭിച്ചതിന്റെ വാർഷികം അരാജകത്വം കൊണ്ട് ആഘോഷിക്കാൻ ഒരു ദേശസ്നേഹിക്കും കഴിയില്ല.
advertisement
ഇതു മനസ്സിലാക്കിയിട്ടാണ് എന്നു തോന്നുന്നു കോൺഗ്രസിന്റെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രത്യക്ഷ സമരത്തിൽ കോണ്ഗ്രസില്ല എന്ന് പ്രഖ്യാപിച്ചത്.
ജനക്കൂട്ടത്തിന് നേരെ ട്രാക്ടർ ഇടിച്ചു കയറ്റി കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുന്ന മനുഷ്യത്വരഹിത കലാപമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ആത്മാഭിമാനമുള്ള ജനത ഇതിനെതിരെ ശക്തമായി പ്രതികരിക്കുക തന്നെ ചെയ്യും.