ഇന്‍റര്‍നെറ്റ് സേവനം നിര്‍ത്തി; റോഡും മെട്രോ സ്റ്റേഷനുകളും അടച്ചു; ഡൽഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഇടപെടല്‍

Last Updated:

കര്‍ഷകര്‍ കൂടുതലായി ദില്ലി നഗരത്തിലേക്ക് എത്തുന്നത് തടയുന്നതിനാണ് ഈ നടപടികള്‍.

കര്‍ഷക സമരം സംഘര്‍ഷ ഭരിതമായിരിക്കെ കടുത്ത നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ഡൽഹി നഗരത്തിലും പരസര പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി വിച്ഛേദിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഡൽഹി മെട്രോയുടെ പല സ്റ്റേഷനുകളും അടച്ചു. ഡൽഹിയിലേക്കുള്ള എല്ലാ അതിര്‍ത്തികളും പോലീസ് അടച്ചു.
കര്‍ഷകര്‍ കൂടുതലായി തമ്പടിച്ചിരിക്കുന്ന സിംഘു, ഗാസിപൂര്‍, തിക്രി, മുകര്‍ബ ചൗക്ക്, നഗ്ലോയ് എന്നി അതിര്‍ത്തി പ്രദേശത്തും ഇന്‍ര്‍നെറ്റ് സേവനം നിര്‍ത്തിവച്ചിരിക്കുകയാണ്. കര്‍ഷകര്‍ കൂടുതലായി ദില്ലി നഗരത്തിലേക്ക് എത്തുന്നത് തടയുന്നതിനാണ് ഈ നടപടികള്‍. മാത്രമല്ല, മൊബൈല്‍ വഴിയുള്ള സന്ദേശ കൈമാറ്റം തടയലും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
അനുമതി നല്‍കിയ വഴി വിട്ട് മറ്റു വഴികളിലൂടെ കര്‍ഷകര്‍ എത്തി എന്നാണ് പോലീസ് ആരോപണം. ട്രാക്ടറുമായി എത്തിയ കര്‍ഷകരെ പോലീസ് അതിര്‍ത്തി പ്രദേശങ്ങളില്‍ തടയുകയും ലാത്തി വീശുകയും ചെയ്തു. ചില ട്രാക്ടറുകളുടെ കാറ്റഴിച്ചുവിട്ടു.
advertisement
റിപബ്ലിക്​ ദിനത്തിലെ കര്‍ഷക റാലിക്കിടെ വലിയ രീതിയില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ചെ​ങ്കോട്ട പിടിച്ചെടുത്ത കര്‍ഷകര്‍ അവിടെ കൊടി ഉയര്‍ത്തി. ഡല്‍ഹി ഐ.ടി.ഒയില്‍ സംഘര്‍ഷത്തിനിടെ ഒരു കര്‍ഷകന്‍ മരിച്ചു. പൊലീസിന്‍റെ വെടിവെപ്പിനിടെയാണ്​ കര്‍ഷകന്‍ മരിച്ചതെന്ന്​ കര്‍ഷകര്‍ പറഞ്ഞു. എന്നാല്‍ വെടിവെച്ചിട്ടില്ലെന്നാണ്​ പൊലീസ്​ പറയുന്നത്​.
ഡൽഹിയിലെ നിരവധി സ്ഥലങ്ങളിൽ പൊലീസ് സേനയും പ്രതിഷേധിച്ച കർഷകരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതിനാൽ നിയമം കൈയിലെടുക്കരുതെന്നും സമാധാനം നിലനിർത്തണമെന്നും ഡൽഹി പോലീസ് കർഷകരോട് അഭ്യർത്ഥിച്ചു. ട്രാക്ടർ റാലി പരേഡിനായി മുൻകൂട്ടി തീരുമാനിച്ച റൂട്ടുകളിലേക്ക് തിരിച്ചുപോകാനും പോലീസ് കർഷകരോട് ആവശ്യപ്പെട്ടു.
advertisement
ട്രാക്ടർ പരേഡിന് അനുവദിച്ച സമയത്തിന് വളരെ മുമ്പുതന്നെ വിവിധ അതിർത്തി സ്ഥലങ്ങളിൽ നിന്ന് മാർച്ച് ആരംഭിച്ച കർഷകർ സെൻട്രൽ ഡൽഹിയിലെ ഐടിഒയിലെത്തി ല്യൂട്ടീൻ മേഖലയിലേക്ക് പോകാൻ ശ്രമിച്ചു. ഐടിഒയിൽ പ്രതിഷേധക്കാർ വടികൊണ്ട് പൊലീസുമായി ഏറ്റുമുട്ടിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
ഇന്‍റര്‍നെറ്റ് സേവനം നിര്‍ത്തി; റോഡും മെട്രോ സ്റ്റേഷനുകളും അടച്ചു; ഡൽഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഇടപെടല്‍
Next Article
advertisement
'വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ രാഷ്ട്രീയ ഗൂഢാലോചന'; മുഖ്യമന്ത്രിക്ക് കുടുംബം പരാതി നൽകി
'വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ രാഷ്ട്രീയ ഗൂഢാലോചന'; മുഖ്യമന്ത്രിക്ക് കുടുംബം പരാതി നൽകി
  • വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി.

  • വേടനെതിരെ ഡിജിറ്റൽ തെളിവുകൾ അടക്കം ഉണ്ടെന്ന് തൃക്കാക്കര പൊലീസ് അന്വേഷണസംഘം വ്യക്തമാക്കി.

  • വേടൻ എവിടെയും പോയിട്ടില്ലെന്നും ജനങ്ങളുടെ മുന്നിൽ ജീവിച്ചുമരിക്കാനാണ് താൻ വന്നതെന്നും പറഞ്ഞു.

View All
advertisement