TRENDING:

'പൃഥ്വിരാജ് പറയുന്നത് പോഴത്തരം, നിങ്ങളാരും ലക്ഷദ്വീപിനെ രക്ഷിക്കാന്‍ വരേണ്ട': എ.പി. അബ്ദുള്ളക്കുട്ടി

Last Updated:

ലക്ഷദ്വീപിന്റെ പേരിൽ നടക്കുന്നത് മുഴുവനും വ്യാജ പ്രചാരണ്. ഇപ്പോൾ ഉയർന്നിരിക്കുന്ന സോഷ്യൽ മീഡിയ ക്യാമ്പെയിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ലക്ഷദ്വീപുമായി ബന്ധപ്പെട്ട് നടൻ പൃഥ്വിരാജ് പറയുന്നത് പോഴത്തരമാണെന്നും അദ്ദേഹം അവിടെ പോയി ഒരു സിനിമയെടുത്തൂവെന്നല്ലാതെ മറ്റെന്താണ് ചെയ്തതെന്നും ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി. കേരളത്തില്‍ നിന്നുകൊണ്ട് ലക്ഷദ്വീപിനെ പറ്റി ഇല്ലാക്കഥകള്‍ മെനയുകയാണ്. കേരളത്തേക്കാള്‍ നല്ല രീതിയില്‍ പോവുന്ന ഒരു സ്ഥലമാണത്. നിങ്ങളാരും ദയവ് ചെയ്ത് ലക്ഷദ്വീപിനെ രക്ഷിക്കാനായി വരല്ലേയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
advertisement

ആരും അവിടെയുള്ള ജനങ്ങളുടെ ഭക്ഷണ രീതിയിലോ മറ്റോ ഇടപെട്ടിട്ടില്ല. സ്‌കൂളില്‍ മാത്രമാണ് മാംസാഹാരത്തിന് നിരോധനമുള്ളത്. ലക്ഷദ്വീപിന്റെ വികസനമാണ് ബിജെപിയുടെ ലക്ഷ്യമെന്നും ലക്ഷദ്വീപിന്റെ ചുമതലയുള്ള നേതാവുകൂടിയായ എ പി അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടി.

ലക്ഷദ്വീപിന്റെ പേരിൽ നടക്കുന്നത് മുഴുവനും വ്യാജ പ്രചാരണ്. ഇപ്പോൾ ഉയർന്നിരിക്കുന്ന സോഷ്യൽ മീഡിയ ക്യാമ്പെയിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ദേശസ്‌നേഹ പ്രചോദിതമായ ഒരു നിലപാടാണ് ലക്ഷദ്വീപിൽ എടുത്തിരിക്കുന്നത്. ലോകോത്തര നിലവാരമുള്ള ടൂറിസ്റ്റ് കേന്ദ്രമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

advertisement

Also Read- 'ലക്ഷദ്വീപിന് മേലുള്ള അധികാര കടന്നാക്രമണത്തിൽ വേദനിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നു': ഹരിശ്രീ അശോകൻ

ആരും അവിടെയുള്ള ജനങ്ങളുടെ ഭക്ഷണ രീതിയിലോ മറ്റോ ഇടപെട്ടിട്ടില്ല. സ്‌കൂളിൽ മാത്രമാണ് മാംസാഹാരത്തിന് നിരോധനമുള്ളത്. ലക്ഷദ്വീപിന്റെ വികസനമാണ് ബിജെപിയുടെ ലക്ഷ്യം. കോൺഗ്രസ് അവിടെ പ്രാകൃതമായ വികസനമാണ് കൊണ്ടുവന്നത്. ഇതിൽ നിന്നും രക്ഷപ്പെടുത്തുകയാണ് തങ്ങൾ ചെയ്യുന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

Also Read- 'ലക്ഷദ്വീപിന് ഐക്യദാർഢ്യം; കേരള നിയമസഭ പ്രമേയം പാസാക്കണം'; മുഖ്യമന്ത്രിക്ക് യൂത്ത് കോണ്‍ഗ്രസ് കത്ത്

advertisement

ലക്ഷ്യദ്വീപിന്റെ സംസ്‌കാരം ലോകത്തിന് മുന്നിൽ എത്തിയ്ക്കുകയാണ് തങ്ങൾ ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ സ്വപ്‌നം ലക്ഷദ്വീപിനെ അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമാക്കണമെന്നാണ്. അതിനാരും തടസ്സം നിൽക്കരുതെന്നും അബ്ദുള്ളക്കുട്ടി പ്രതികരിച്ചു.

ഇപ്പോൾ നടക്കുന്ന പ്രചാരണങ്ങൾക്ക് പിന്നിൽ ലക്ഷദ്വീപിൽ രാഷ്ട്രീയ ഇടം കിട്ടാതെ നിരാശരായ കമ്മ്യൂണിസ്റ്റ്, മുസ്ലിംലീഗ് ഗ്രൂപ്പുകളാണെന്നും അബ്ദുള്ളക്കുട്ടി ഇന്നലെ ആരോപിച്ചിരുന്നു.

Also Read- 'ലക്ഷദ്വീപിലെ മയക്ക് മരുന്ന് കടത്തിന് കൊച്ചിയുമായി ബന്ധം': കെ. സുരേന്ദ്രന്‍

എ പി അബ്ദുള്ളക്കുട്ടിയുടെ കുറിപ്പിന്റെ പൂർണരൂപം

advertisement

ലക്ഷദീപ് അഡ്മിനിസ്ട്രേറ്റർക്കും കേന്ദ്ര ബി ജെ പി സർക്കാറിമെതിരെ കേരളം കേന്ദ്രമാക്കി വ്യാപകമായ നുണപ്രചരണങ്ങൾ നടക്കുകയാണ്.ഇതിന്റെ പിന്നിൽ ലക്ഷദ്വീപിൽ കിണഞ്ഞ് ശ്രമിച്ചിട്ടും രാഷ്ട്രീയ ഇടം കിട്ടാതെ നിരാശരായ കമ്മ്യൂണിസ്റ്റ്, മുസ്ലിം ലീഗ് ജിഹാദി ഗ്രൂപ്പുകളാണ്. കഥയറിയാതെ കേരളത്തിലെ ചില മുഖ്യധാര മാധ്യമങ്ങളും ഈ പ്രചരണം ഏറ്റെടുത്തത് ഒട്ടും ശരിയായില്ല.

പുതിയ അഡ്മിനിസ്റ്റേറ്റർ പ്രഫുൽ പട്ടേൽ ഗുജ്റാത്ത്‌കാരനാണ് എന്നാണ് ഇവരുടെ പ്രചരണം. അത് എങ്ങിനെയാണ് കുറ്റമാകുന്നത് ? മുമ്പ് കോൺഗ്രസ്സിന്റെ കാലത്ത് IAS,IPS ഉദ്യോഗസ്ഥരായിരുന്നു ഭരണാധികാരികളായി നിയമിച്ചുകൊണ്ടിരുന്നത്. മോദിജി,അതിന് ഒരു മാറ്റം വരുത്തി ബ്യൂറോക്രാറ്റുകൾക്ക് പകരം ബഹുജന നേതാവ്.

advertisement

അതാണ് പ്രഫുൽ പട്ടേൽ.

Also Read- ഓരോ പൗരനും ലക്ഷദ്വീപിന് വേണ്ടി ശബ്ദമുയര്‍ത്തണമെന്ന് കെ കെ ശൈലജ

സ്ഥലം എം.പിക്കും, ദ്വീപ് അടക്കിഭരിച്ച ചില കരാർ ലോബിക്കും , അഴിമതിക്കാർക്കും ഈ അഡ്മിനിസ്റ്റേറെ തീരെ ദഹിച്ചിട്ടില്ല. അദ്ദേഹം അവിടെ ചാർജെടുത്ത് ഒരാഴ്ചക്കുളിൽ 'ക്ലീൻ ലക്ഷദ്വീപ് ' പദ്ധതി നടപ്പിലാക്കി

കുട്ടികളും, സ്ത്രീകളും, മുതിർന്നവരും, പങ്കെടുത്ത ആ പദ്ധതി വൻ വിജയയമായിരുന്നു. മാലിന്യ കൂമ്പരങ്ങളെല്ലാം കത്തിചമ്പലായി. ഈ ഒരൊറ്റ പരിപാടി കൊണ്ട് ദ്വീപ് വാസികളുടെ മനം കവർന്ന നേതാവാണ് പ്രഫുൽ പട്ടേൽ.

100 % മുസ്ലിംങ്ങൾ ഉള്ള ദ്വീപിൽ പട്ടേൽജി മദ്യം കൊണ്ടുവന്നു എന്നാണ് ഇവരുടെ വാദം. ഇത് പച്ചകള്ളമാണ്. ബംങ്കാരം ദ്വീപിൽ ടൂറിസ്റ്റുകൾക്ക് മദ്യം നൽകാം എന്ന് തീരുമാനിച്ചത് സയ് ‌ദ് സാഹിബിന്റെ -കോൺഗ്രസ്സ് ഭരണകാലത്താണ്. മാംസം നിരോധിച്ചു. എന്നതാണ് മറ്റൊന്ന്. അത് ശരിയാണ്. സ്കൂൾ കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിൽ മാസം വേണ്ട എന്ന് തീരുമാനിച്ചു. വിഭ്യാസരംഗത്ത് ഉള്ള വിദഗധരുടെ അഭിപ്രായം മാനിച്ചാണ് ഇത് ചെയ്തത്. ബീഫ് മാത്രമല്ലല്ലോ മാംസാഹാരം. ചിക്കനും, മട്ടനും, പെടുമല്ലൊ?

പിന്നെ ഗുണ്ടാ നിയമം നടപ്പിലാക്കി എന്നാണ് ആരോപണം. അതും ശരിയാണ്. പാർലിമെന്റ് അംഗത്തിന്റെ ആഹ്വാനം കേട്ട് കുറച്ചാളുകൾ ഗുജ്റാത്ത് കാരൻ ഗോബാക്ക് എന്ന് മുദ്രാവാക്യം വിളിച്ച്.. സെക്രട്ടറിയേറ്റ് അക്രമിച്ചു.

കലക്ടറേ ഘെരാവോ ചെയ്തു. അവരെ പോലീസ് അറസ്റ്റ് ചെയ്തു. കോടതി റിമാന്റ് ചെയ്തു. ഇതിനൊക്കെ അഡ്മിനിസ്ട്രേറ്ററെ ഭീകരനായി ചിത്രീകരിക്കുന്നതിൽ എന്തർത്ഥം!

Also Read 'ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം'; കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് വി ഡി സതീശന്റെ കത്ത്

മറ്റൊരു സംഗതി ബിൽഡിംങ്ങ് റൂൾസ്, ലാന്റ് അക്വസേഷൻ നടപടികളിൽ നിയമ നിർമ്മാണം നടത്താൻ പോകുന്നു എന്നാണ്. ഇതിൽ അല്പം യുക്തിയും, സത്യവും ഉണ്ട്. ഈ കാര്യത്തിൽ പൊതുജനങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. ഇങ്ങനെ ദ്വീപു ജനതയുടെ അഭിപ്രായം ആരായുന്നത് ചരിത്രത്തിൽ ആദ്യമായാണ്.

മോദിയുടെ സ്വപ്നത്തിലെ ഒരു ലക്ഷദ്വീപ് ഉണ്ട്. അത് ലോകോത്തര നിലവാരമുള്ള ടൂറിസ്റ്റ് ഡെസ്സ്റ്റിനേഷൻ ആക്കി മാറ്റുക എന്നതാണ്. അതിന്റെ ഭാഗമായി 240 കോടി രൂപയ്ക്ക് അഗത്തി എയർപ്പോർട്ടിനെ വികസിപ്പിക്കും. സ്ഥലമെടുക്കുമ്പോൾ ചില സ്വകാര്യ റിസോർട്ടുകൾ പൊളിക്കേണ്ടിവരും. കവരിത്തി തലസ്ഥാനത്തെ സ്മാർട്ട് സിറ്റിയാക്കാൻ റോഡുകൾ വീതികൂട്ടേണ്ടിവരും.

ലക്ഷദീപിലെ മനോഹര കാഴ്ച ബീച്ചുകളാണ് അവിടെയുളള അനധികൃത കൈയേറ്റങ്ങൾ ആദ്യം തന്നെ പൊളിപ്പിച്ചു

മത്സ്യതൊഴിലാളികൾക്ക് പകരം നല്ല സൗകര്യങ്ങൾ ഒരുക്കാൻ തീരുമാനിച്ചിട്ടുമുണ്ട്.ഇതൊക്കെയാണ് യാതാർത്ഥ്യം.

ഇത് ദ്വീപ് വാസികൾക്ക് നല്ലത് പോലെ അറിയാം.

ദ്വീപിനെതിരെ കേരളത്തിലിരുന്ന് കാര്യമറിയതെ പ്രസ്താവനകൾ ഇറക്കുന്ന കമ്മ്യൂണിസ്റ്റ് - കോൺഗ്രസ്സ് - ലീഗ് നേതാക്കളുടെ സമീപനം ശാന്തിയും, സമാധാനത്തോടെ ജീവിക്കുന്ന ദീപ് വാസികളെ ആശങ്കയിലാക്കി മുതലെടുപ്പിനാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ദ്വീപിലെ ജനങ്ങൾ എന്നും ദേശീയധാരയിൽ ഇഴുകി ഉയർന്ന് ജീവിച്ച നല്ല ഭാരതീയരാണ്. നിങ്ങളുടെ കുത്തിതിരിപ്പ് രാഷ്ട്രീയം ഇവിടെ വിലപ്പോകില്ല. ഇന്ന് ദ്വീപിലെ ബി ജെ പി പ്രവർത്തക യോഗം വെർച്വലായി ചേർന്നു. പ്രസിഡന്റ് അബ്ദുൾ ഖാദർ ഹാജിയും പ്രഭാരി എന്ന നിലയിൽ ഞാനും പങ്കെടുത്തു. അസത്യ പ്രചരണത്തെ അപലപിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പൃഥ്വിരാജ് പറയുന്നത് പോഴത്തരം, നിങ്ങളാരും ലക്ഷദ്വീപിനെ രക്ഷിക്കാന്‍ വരേണ്ട': എ.പി. അബ്ദുള്ളക്കുട്ടി
Open in App
Home
Video
Impact Shorts
Web Stories