'ലക്ഷദ്വീപിന് മേലുള്ള അധികാര കടന്നാക്രമണത്തിൽ വേദനിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നു': ഹരിശ്രീ അശോകൻ
- Published by:Rajesh V
- news18-malayalam
Last Updated:
ലക്ഷദ്വീപിലെ ജനങ്ങളുടെ പാരമ്പര്യ ജീവിതത്തേയും, വിശ്വാസ സംസ്കാരത്തേയും ഹനിച്ചു കൊണ്ട് വേണോ ദ്വീപ് സംരക്ഷണമെന്നും ചോദിക്കുന്നു.
കൊച്ചി: ലക്ഷദ്വീപ് വിഷയത്തിൽ പ്രധിഷേധം അറിയിച്ച് നടൻ ഹരിശ്രീ അശോകൻ. ദ്വീപിന് മേൽ നടക്കുന്ന അധികാര കടന്നാക്രമണത്തിൽ അവർക്കൊപ്പം താൻ നിൽക്കുന്നു എന്ന് വ്യക്തമാക്കിയ ഹരിശ്രീ അശോകൻ, ലക്ഷദ്വീപിലെ ജനങ്ങളുടെ പാരമ്പര്യ ജീവിതത്തേയും, വിശ്വാസ സംസ്കാരത്തേയും ഹനിച്ചു കൊണ്ട് വേണോ ദ്വീപ് സംരക്ഷണമെന്നും ചോദിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹരിശ്രീ അശോകന്റെ പ്രതികരണം.
Also Read- 'ലക്ഷദ്വീപിന് ഐക്യദാർഢ്യം; കേരള നിയമസഭ പ്രമേയം പാസാക്കണം'; മുഖ്യമന്ത്രിക്ക് യൂത്ത് കോണ്‍ഗ്രസ് കത്ത്
കുറിപ്പിന്റെ പൂർണരൂപം
സുന്ദരവും സുരക്ഷിതവുമായിരുന്ന ലക്ഷദ്വീപിന് മേൽ നടത്തിയിരിക്കുന്ന അധികാര കടന്നാക്രമണത്തിൽ അവർക്കൊപ്പം വേദനിക്കുകയും, പ്രതിഷേധിക്കുകയും ചെയ്യുന്നു… എല്ലാ മനുഷ്യരും ഉള്ളിൽ ചില വിഷാണുക്കളെ കൊണ്ടു നടക്കുന്നുണ്ട്. ക്ഷയരോഗത്തിന്റെ അണുക്കൾ എല്ലാ ഉടലിലുമുണ്ട്. ശരീരം തളരുമ്പോഴാണ് അവ ശരീരത്തെ ആക്രമിക്കുന്നത്. മഹാമാരി കൊണ്ട് വിറങ്ങലിച്ചും തളർന്നും നിൽക്കുന്ന മനുഷ്യരുടെ മേൽ പ്രതികരിക്കുകയില്ല എന്ന വിശ്വാസത്തോടെ അധികാര കേന്ദ്രങ്ങൾ നടത്തുന്ന ഇത്തരം ശ്രമങ്ങൾ അനീതിയാണ്.
advertisement
ലക്ഷദ്വീപിലെ ജനങ്ങളുടെ പാരമ്പര്യ ജീവിതത്തേയും, വിശ്വാസ സംസ്കാരത്തേയും ഹനിച്ചു കൊണ്ട് വേണോ ദ്വീപ് സംരക്ഷണം..? ലക്ഷദ്വീപിന്റെയും കേരളത്തിന്റെയും കാലകാലങ്ങളായിട്ടുള്ള ദൃഢബന്ധത്തെ മുറിച്ച് മാറ്റി എന്ത് വികസനമാണ് അവിടെ കൊണ്ടുവരുന്നത്..? ഇത്തരം തുഗ്ലക്ക് പരിഷ്ക്കാരം ജനങ്ങളെ ഭിന്നിപ്പിക്കാനും അസ്വസ്ഥരാക്കാനും മാത്രമേ ഉപകരിക്കു.
Also Read- ഓരോ പൗരനും ലക്ഷദ്വീപിന് വേണ്ടി ശബ്ദമുയര്‍ത്തണമെന്ന് കെ കെ ശൈലജ
ജനങ്ങളുടെ മനസറിയാതെ അധികാരികൾ നടത്തുന്ന വികസനം അസ്ഥാനത്താകുമെന്നുറപ്പാണ് .അവിടുത്തെ മനുഷ്യരുടെ സ്വാതന്ത്ര്യത്തെ, താൽപ്പര്യത്തെ മനസിലാക്കാതെ എടുത്തിട്ടുള്ള എല്ലാ തീരുമാനങ്ങളിൽ നിന്നും ഭരണാധികാരികൾ പിൻമാറിയേ മതിയാവൂ..ആശങ്കയോടെ, ലക്ഷദ്വീപിലെ സാധാരണക്കാരായ മനുഷ്യർക്കൊപ്പം.
advertisement
Also Read 'ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം'; കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് വി ഡി സതീശന്റെ കത്ത്
പൃഥ്വിരാജ്, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, സലിം കുമാര്‍, തുടങ്ങിയ താരങ്ങളും നേരത്തെ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരുന്നു. 'ഈ തലമുറ കണ്ടിട്ടുള്ളതില്‍ തന്നെ ഏറ്റവും വലിയ വൈറസിനെതിരെ രാജ്യത്തെ ജനത പോരാടുമ്പോള്‍ സര്‍ക്കാരിന്റെ മുന്‍ഗണന ഇതൊക്കെയാണ് എന്നത് തീര്‍ത്തും വിശ്വസിക്കാന്‍ സാധിക്കുന്നില്ല. ലക്ഷദ്വീപ് ജനതയോടും അവരുടെ ഉപജീവനത്തോടും വിശ്വാസങ്ങളോടും കാണിക്കുന്ന അവഗണന തീര്‍ത്തും ഭയാനകം തന്നെയാണ്'- റിമ കലിങ്കല്‍ പ്രതികരിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 25, 2021 4:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ലക്ഷദ്വീപിന് മേലുള്ള അധികാര കടന്നാക്രമണത്തിൽ വേദനിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നു': ഹരിശ്രീ അശോകൻ