TRENDING:

നോബിൾ മാത്യുവിനെ ബിജെപി സസ്പെന്റ് ചെയ്തു

Last Updated:

ന്യൂനപക്ഷമോർച്ച ദേശീയ വൈസ് പ്രസിഡണ്ടും മുൻ കോട്ടയം ജില്ലാ പ്രസിഡണ്ടും ആയിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി അഡ്വ. നോബിൾ മാത്യുവിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആണ് സസ്‌പെൻഷൻ നടപടി സ്വീകരിച്ചത്.
News18
News18
advertisement

ന്യൂനപക്ഷമോർച്ച ദേശീയ വൈസ് പ്രസിഡണ്ടും മുൻ കോട്ടയം ജില്ലാ പ്രസിഡണ്ടും ആയിരുന്നു കാഞ്ഞിരപ്പള്ളി സ്വദേശിയായ നോബിൾ. കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി.

കേന്ദ്രമന്ത്രി ജോർജ് കുര്യനെ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കിയതിനെതിരെ നോബിൾ മാത്യു രംഗത്തെത്തിയിരുന്നു. പാർട്ടിക്ക് വേണ്ടി ദീർഘകാലമായി കഷ്ടപ്പെടുന്നവരെയും 'വെള്ളം കോരുന്നവരെയും വിറക് വെട്ടുന്നവരെയും' തഴഞ്ഞ് പുറത്തുനിന്നുള്ളവർക്ക് സീറ്റ് നൽകുന്ന രാഷ്ട്രീയ നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബിജെപിക്കുള്ളിലെ ഗ്രൂപ്പ് പോരും വീതംവെപ്പുമാണ് സ്ഥാനാർഥി നിർണയത്തിൽ പ്രതിഫലിച്ചതെന്ന് നോബിൾ മാത്യു കുറ്റപ്പെടുത്തി. വി. മുരളീധരൻ, കൃഷ്ണദാസ് ഗ്രൂപ്പുകളുടെ താല്പര്യങ്ങൾക്കൊപ്പം സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ വ്യക്തിപരമായ താല്പര്യങ്ങളും പാർട്ടിയിൽ നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നോബിൾ മാത്യുവിനെ ബിജെപി സസ്പെന്റ് ചെയ്തു
Open in App
Home
Video
Impact Shorts
Web Stories