TRENDING:

ബി.ജെ.പി. മൂന്നാം പട്ടിക പുറത്ത്; തിരുവനന്തപുരത്ത് മാറ്റമുണ്ടോ?

Last Updated:

അരുവിക്കരയിൽ വിവേക് ഗോപൻ സ്ഥാനാർത്ഥിയാകും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
11 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ തീരുമാനിച്ചുകൊണ്ടുള്ള ബി.ജെ.പിയുടെ (BJP) മൂന്നാം പട്ടിക പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് കരമന ജയൻ തന്നെയാകും സ്ഥാനാർഥി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ജി. കൃഷ്ണകുമാർ സ്ഥാനാർഥിയായേക്കും എന്ന ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് കൊണ്ടാണ് പ്രഖ്യാപനം. അരുവിക്കരയിൽ വിവേക് ഗോപൻ സ്ഥാനാർത്ഥിയാകും.
BJP
BJP
advertisement

കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 39 സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടിക ബിജെപി കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. മുൻ സംസ്ഥാന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ ആറന്മുള സീറ്റിൽ നിന്ന് മത്സരിക്കും. കാസർകോട് നിന്ന് അശ്വിനി എം.എൽ, കോങ്ങാട് നിന്ന് രേണു സുരേഷ്, ചങ്ങനാശ്ശേരിയിൽ നിന്ന് ബി. രാധാകൃഷ്ണ മേനോൻ എന്നിവരെ പാർട്ടി മത്സരരംഗത്തെത്തിക്കും.

ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം രണ്ടുദിവസം മുൻപ് ന്യൂഡൽഹിയിൽ ചേർന്ന് പേരുകൾ അംഗീകരിച്ചു. ഈ ആഴ്ച ആദ്യം, കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 47 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പാർട്ടി പുറത്തിറക്കി. അടുത്ത മാസം 9 ന് കേരളത്തിൽ ഒറ്റ ഘട്ടമായി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും.

advertisement

11 സ്ഥാനാർത്ഥികളുടെയും പട്ടിക ചുവടെ:

പീരുമേട് - വി. രതീഷ്

പുതുപ്പള്ളി- രവീന്ദ്രൻ വാകത്താനം

മാവേലിക്കര - അജിമോൻ

അടൂർ - പന്തളം പ്രതാപൻ

ചവറ - കെ.ആർ. രാജേഷ്

ചടയമംഗലം- ആർ.എസ്. അരുൺ രാജ്

ചിറയിൻകീഴ് - ബി.എസ്. അനൂപ്

തിരുവനന്തപുരം- കരമന ജയൻ

അരുവിക്കര- അരുൺ ഗോപൻ

കോവളം- ടി.എൻ. സുരേഷ്

നെയ്യാറ്റിൻകര - എസ്. രാജശേഖരൻ നായർ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: BJP's third list of candidates for 11 constituencies has been announced. Karamana Jayan will be the candidate in Thiruvananthapuram. The announcement comes after speculations that G. Krishnakumar might be the candidate for the coveted seat after meeting Prime Minister Narendra Modi. Vivek Gopan will be the candidate in Aruvikkara. The BJP had released the second list of 39 candidates for the Kerala Assembly elections the other day.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബി.ജെ.പി. മൂന്നാം പട്ടിക പുറത്ത്; തിരുവനന്തപുരത്ത് മാറ്റമുണ്ടോ?
Open in App
Home
Video
Impact Shorts
Web Stories