പരിഗണനയിൽ കുമ്മനം ഉൾപ്പെടെ
മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ, കൃഷ്ണദാസ് പക്ഷത്തുനിന്ന് എം ടി രമേശ്, മുരളീധര പക്ഷത്ത് നിന്ന് കെ സുരേന്ദ്രൻ എന്നിവരാണ് പട്ടികയിൽ മുൻപന്തിയിൽ. വനിത എന്ന നിലയ്ക്ക് ശോഭാസുരേന്ദ്രന്റെ പേരും പരിഗണനയിലുണ്ട്. സംസ്ഥാന ആർഎസ്എസ് എടുക്കുന്ന നിലപാട് നിർണായകമാണ്. ഗ്രൂപ്പ് പോരിൽ കിതച്ചു നിൽക്കുന്ന പാർട്ടിയെ മുന്നോട്ടു കൊണ്ടുപോകുക എന്ന വെല്ലുവിളിയാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്. കുമ്മനം വീണ്ടും പട്ടികയിൽ ഇടം നേടിയതും ഈ സാധ്യത മുന്നിൽ കണ്ട് തന്നെ.
advertisement
കേന്ദ്രത്തിലുള്ള സ്വാധീനം പരമാവധി പ്രയോജനപ്പെടുത്തി കെ സുരേന്ദ്രനെ അധ്യക്ഷൻ ആക്കാനാണ് വി മുരളീധരൻ നീക്കം നടത്തുന്നത്. പിണറായി സർക്കാരിൻറെ അവസാന ഒരു വർഷം ശക്തമായ സമരങ്ങളിലൂടെ പാർട്ടിയെ മുന്നിലെത്തിക്കാൻ സുരേന്ദ്രന് കഴിയുമെന്നതാണ് മുരളീധര വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ആരു പ്രസിഡൻറ് ആയാലും ഗ്രൂപ്പ് പോര് അവസാനിക്കുന്നില്ല എന്നതാണ് സംസ്ഥാന ബിജെപിയെ വെട്ടിലാക്കിയിരിക്കുന്നത്.
